അശ്ലീല സിനിമയില്‍ അഭിനയിപ്പിച്ചെന്ന് പരാതി; സംവിധായികയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th November 2022 06:29 PM  |  

Last Updated: 09th November 2022 07:09 PM  |   A+A-   |  

COURT

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ഒടിടി സിനിമയെന്ന പേരില്‍ അശ്ലീല സിനിമയില്‍ അഭിനയിപ്പിച്ചെന്ന യുവനടന്റെ പരാതിയില്‍, വനിതാ സംവിധായിക ലക്ഷ്മി ദീപ്തിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം കോടതി തള്ളി. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ യുവാവാണ് പരാതിക്കാരന്‍. കരാറില്‍ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്നാണു പരാതി.
 
ഒടിടി പ്ലാറ്റ്‌ഫോമില്‍ വെബ് സീരീസ് മാതൃകയിലുള്ള ചിത്രം കഴിഞ്ഞ മാസം റിലീസ് ചെയ്തിരുന്നു. ഇതിന്റെ സംപ്രേഷണം തടണമെന്നാവശ്യപ്പെട്ടു യുവനടന്‍ ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിരുന്നു. തെറ്റിദ്ധരിപ്പിച്ചു കൃത്യമായ വിവരങ്ങള്‍ നല്‍കാതെ തെറ്റിദ്ധരിപ്പിച്ചാണ് സീരിസില്‍ അഭിനയിപ്പിച്ചെന്നും ജീവിതം ദുരിതത്തിലായെന്നും കാണിച്ചാണു ഹൈക്കോടതിയെ സമീപിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി ഒന്‍പത് വരെ ചെലവഴിക്കാം, ഭര്‍ത്താവിനെ ഫോണ്‍ ചെയ്ത് ശല്യം ചെയ്യില്ല; മുദ്രപ്പത്രത്തില്‍ ഒപ്പിട്ട് വധു, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ