കാണാതായ വിദ്യാര്‍ത്ഥി തോട്ടില്‍ മരിച്ച നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th November 2022 08:08 PM  |  

Last Updated: 09th November 2022 08:34 PM  |   A+A-   |  

dead_body

പ്രതീകാത്മക ചിത്രം

 

തൊടുപുഴ: ഇടുക്കി പാറത്തോട്ടില്‍ കാണാതായ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാറത്തോട് പാറത്തോട് സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ആല്‍ബര്‍ട്ട് ബിനോയ് ആണ് മരിച്ചത്. ചിന്നാര്‍ പുഴയുടെ കൈത്തോടിലാണ് മൃതദേഹം കണ്ടെത്തിയത്. പാറക്കെട്ടില്‍ നിന്ന് തെന്നിവീണതാകാം എന്നാണ് പ്രാഥമിക നിഗമനം. 

മൃതദേഹം വെള്ളത്തൂവല്‍ പൊലീസ് നാളെ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടം നടത്തും. കഴിഞ്ഞ ശനിയാഴ്ച മുതലാണ് ആല്‍ബര്‍ട്ടിനെ കാണാതായത്. ഇതിനു ശേഷം പൊലീസും നാട്ടുകാരും സമീപ പ്രദേശങ്ങളിലും പെരിഞ്ചാംകുട്ടി തേക്ക് പ്ലാന്റേഷനിലും തെരച്ചില്‍ നടത്തിയിരുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ അശ്ലീല സിനിമയില്‍ അഭിനയിപ്പിച്ചെന്ന് പരാതി; സംവിധായികയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ