'പൊതു സ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒറ്റ ചാന്‍സലര്‍, നിയമിക്കുക വിദ്യാഭ്യാസ വിദഗ്ധരെ'

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 09th November 2022 12:02 PM  |  

Last Updated: 09th November 2022 12:02 PM  |   A+A-   |  

r bindu

ആര്‍ ബിന്ദു/ഫെയ്‌സ്ബുക്ക്‌

 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു സ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലര്‍ എന്ന രീതിയിലായിരിക്കും പുതിയ ഓര്‍ഡിനന്‍സ് എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണങ്ങളുടെ ഭാഗമാണ് ഇതെന്നും, ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കാനുള്ള തീരുമാനം വിശദീകരിച്ചുകൊണ്ട് ബിന്ദു പറഞ്ഞു.

കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍, മലയാളം, സംസ്‌കൃത സര്‍വകലാശാലകള്‍ക്ക് പൊതുവായി ഒരു ചാന്‍സലറെയാവും നിയമിക്കുക. സാങ്കേതിക സര്‍വകലാശാല, കുസാറ്റ്, ഡിജിറ്റല്‍ സര്‍വകലാശാല എന്നിവയ്ക്ക് പൊതുവായ ചാന്‍സലര്‍ ഉണ്ടാവും. കാര്‍ഷിക, ആരോഗ്യ, ഫിഷറീസ് സര്‍വകലാശാലകള്‍ക്ക് പ്രത്യേകം ചാന്‍സലര്‍മാരെ നിയോഗിക്കുമെന്നും ബിന്ദു പറഞ്ഞു.

വിദ്യാഭ്യാസ വിചക്ഷണരെ ചാന്‍സലര്‍മാരായി നിയമിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തു സര്‍ക്കാര്‍ തുടക്കമിട്ടിട്ടുള്ള പരിഷ്‌കരണ നടപടികള്‍ക്ക് ഇത് ഊര്‍ജം പകരം. വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണത്തിനായി നിയോഗിച്ച വിവിധ സമിതികളുടെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.

ഓര്‍ഡിനന്‍സില്‍ ഒപ്പിടേണ്ട ഭരണഘടനാ ബാധ്യത ഗവര്‍ണര്‍ നിറവേറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്, ചോദ്യത്തിനു മറുപടിയായി ആര്‍ ബിന്ദു പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കാന്‍ ഓര്‍ഡിന്‍സ്; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ