ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കാന്‍ ഓര്‍ഡിന്‍സ്; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 09th November 2022 10:44 AM  |  

Last Updated: 09th November 2022 10:48 AM  |   A+A-   |  

governor_arif_muhammed_khan

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ പിടിഐ

 

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ നീക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സര്‍വകലാശാലാ നിയമനങ്ങളെച്ചൊല്ലി ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരു മൂര്‍ഛിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.

നിലവില്‍ അതതു സര്‍വകലാശാലാ നിയമം അനുസരിച്ച് ഗവര്‍ണര്‍ ആണ് എല്ലാ വാഴ്‌സിറ്റികളുടെയും ചാന്‍സലര്‍. ഇതു മാറ്റാനാണ് ഓര്‍ഡിനന്‍സ് ഇറക്കുക. ഓരോ സര്‍വകലാശാകള്‍ക്കും വ്യത്യസ്ത നിയമം ആണെങ്കിലും ഒറ്റ ഓര്‍ഡിനന്‍സിലൂടെ ഇതു മാറ്റാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.  ഓരോ സര്‍വകലാശാലയ്ക്കും പ്രത്യേകം ചാന്‍സലര്‍മാരെ നിയമിക്കുന്നതിനു ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ടാവും.

ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ നീക്കുന്ന ഓര്‍ഡിനന്‍സിലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടേണ്ടതുണ്ട്. ഇത് അനിശ്ചിതമായി വൈകിപ്പിക്കുന്ന പക്ഷം നിയമ വഴി തേടാനും സര്‍ക്കാര്‍ നടപടിയെടിക്കും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഓര്‍ഡിനന്‍സിനു പകരം ബില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇന്ത്യയുടെ അൻപതാമത് ചീഫ് ജസ്റ്റിസ് ആയി ഡിവൈ ചന്ദ്രചൂഡ് സ്ഥാനമേറ്റു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ