തിരുവനന്തപുരം: സർക്കാരിന്റെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി പ്രതീകാത്മകമായി മയക്കുമരുന്ന് കത്തിക്കുമ്പോൾ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി എം ബി രാജേഷ്. പാലക്കാട് പിസിഎഎൽപി സ്കൂൾ കാവശേരിയിലെ വിദ്യാർത്ഥിനിയായ അക്ഷരയാണ് പൊള്ളലേറ്റ് എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലുള്ളത്.
നവംബർ ഒന്നിന് നടന്ന ലഹരിവിരുദ്ധ ശൃംഖലയുടെ ഭാഗമായാണ് മയക്കുമരുന്ന് പ്രതീകാത്മകമായി കത്തിച്ചത്. അപകടത്തിൽ അധ്യാപിക ജെസി മാത്യുവിനും പൊള്ളലേറ്റു. ഇവർ തൃശൂർ ജൂബിലി ആശുപത്രിയിൽ ചികിത്സയിലാണ്.
എം ബി രാജേഷിന്റെ ഫേയ്സ്ബുക്ക് കുറിപ്പ്
നവംബർ ഒന്നിന് നടന്ന ലഹരിവിരുദ്ധ ശൃംഖലയുടെ ഭാഗമായി മയക്കുമരുന്ന് പ്രതീകാത്മകമായി കത്തിക്കുമ്പോൾ പൊള്ളലേറ്റ് എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലുള്ള അക്ഷരയുടെ മുഴുവൻ ചികിത്സ ചിലവും സർക്കാർ ഏറ്റെടുക്കും. വിഷയത്തിൽ ആരോഗ്യമന്ത്രിയുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു. പാലക്കാട് പിസിഎഎൽപി സ്കൂൾ കാവശേരിയിലെ വിദ്യാർത്ഥിനിയായ അക്ഷരയെ ഇന്നലെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. അപകടത്തിൽ പരുക്കേറ്റ അധ്യാപിക ജെസി മാത്യുവിനെ തൃശൂർ ജൂബിലി ആശുപത്രിയിലെത്തിയും കണ്ടിരുന്നു. ചികിത്സയുടെ വിശദാംശങ്ങൾ സംബന്ധിച്ച് ഡോക്ടർമാരുമായി ചർച്ച നടത്തി. മികച്ച ചികിത്സ ഇരുവർക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്. സാധ്യമായ എല്ലാ സഹായവും സർക്കാരിൻറെ ഭാഗത്തുനിന്നും തുടർന്നും ഉണ്ടാകുമെന്ന് ഉറപ്പുനൽകുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ നിയന്ത്രണംവിട്ട സൈക്കിള്‍ മതിലില്‍ ഇടിച്ചു; വിദ്യാര്‍ത്ഥി തെറിച്ചുവീണ് മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates