നിയന്ത്രണംവിട്ട സൈക്കിള്‍ മതിലില്‍ ഇടിച്ചു; വിദ്യാര്‍ത്ഥി തെറിച്ചുവീണ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th November 2022 06:22 AM  |  

Last Updated: 10th November 2022 06:22 AM  |   A+A-   |  

abhishek

അഭിഷേക്‌

 

മലപ്പുറം: കല്‍പകഞ്ചേരിയില്‍ നിയന്ത്രണം വിട്ട സൈക്കിള്‍ വീടിന്റെ മതിലില്‍ ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ഇരിങ്ങാവൂര്‍ തങ്ങള്‍പ്പടി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനും തിരുവനന്തപുരം സ്വദേശിയുമായ വെള്ളപ്പടി കൃഷ്ണകുമാറിന്റെ മകന്‍ അഭിഷേക് (15) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. 

കല്‍പകഞ്ചേരി ജിവിഎച്ച്എസ് സ്‌കൂള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ അഭിഷേക് സ്‌കൂള്‍ കഴിഞ്ഞ് വന്ന ശേഷം കളിക്കാന്‍ പോകുന്നതിനിടെ പാറമ്മലങ്ങാടി ജപ്പാന്‍പടി ഇറക്കത്തില്‍ നിയന്ത്രണം വിട്ട സൈക്കിള്‍ മതിലില്‍ ഇടിച്ചു തെറിച്ചുവീണാണ് അപകടമുണ്ടായത്. അഭിഷേക് സംഭവസ്ഥലത്ത് തന്നെ മരിച്ചു.  മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മാതാവ്: വിജയലക്ഷ്മി.  സഹോദരി : അക്ഷയ. 

ഈ വാര്‍ത്ത കൂടി വായിക്കൂ ഓടുന്ന ബസിനു മുന്നിലേക്ക് ചാടി; ഡ്രൈവിങ് സീറ്റില്‍ കയറി ഇരുന്ന് യുവാവിന്റെ അഭ്യാസം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ