ഓടുന്ന ബസിനു മുന്നിലേക്ക് ചാടി; ഡ്രൈവിങ് സീറ്റില്‍ കയറി ഇരുന്ന് യുവാവിന്റെ അഭ്യാസം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th November 2022 09:10 PM  |  

Last Updated: 09th November 2022 09:10 PM  |   A+A-   |  

man_jumpd_bus

ഡ്രൈവറുടെ സീറ്റില്‍ കയറിയുള്ള യുവാവിന്റെ പരാക്രമം

 


മലപ്പുറം: ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് എടുത്തുചാടി യുവാവിന്റെ പരാക്രമം. അങ്ങാടിപ്പുറം സ്വദേശിയായ യുവാവാണ് ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ജൂബിലി ജങ്ഷനില്‍ എബിസി മോട്ടോഴ്‌സിന് സമീപത്ത് ബസിനു മുന്നില്‍ ചാടിയും ബസിന്റെ ഡ്രൈവിങ് സീറ്റില്‍ കയറിയിരുന്നുമായിരുന്നു പരാക്രമം. ഇയാള്‍ നേരത്തെ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു എന്നാണ് വിവരം.

റോഡിന്റെ ഡിവൈഡറിലായിരുന്നു ഇയാള്‍ നിന്നിരുന്നത്. മങ്കട ഭാഗത്തുനിന്നും വന്ന ബസിന് നേരെ മുന്നിലേക്ക് യുവാവ് ഓടിയെത്തി ഉയര്‍ന്നു ചാടുകയായിരുന്നു. വലിയ ശബ്ദത്തോടെ ബസിന്റെ ചില്ല് തകരുകയും ദൂരേക്ക് യുവാവ് തെറിച്ചുവീഴുകയും ചെയ്തു. അല്പനേരം റോഡിലിരുന്ന ശേഷം ഇയാള്‍ ബസിന്റെ െ്രെഡവിങ് സീറ്റില്‍ കയറിയിരുന്ന് കാലുകള്‍ സ്റ്റിയറിങ്ങിലേക്ക് കയറ്റിവെച്ച് പരാക്രമം തുടര്‍ന്നു.

പരിക്കേറ്റ ഇയാളെ പെരിന്തല്‍മണ്ണ പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മാതാപിതാക്കളെത്തി കോഴിക്കോട്ടെ മാനസികരോഗാശുപത്രിയിലേക്ക് മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ പാര്‍ട്ടി പരിപാടിയുടെ തിരക്കില്‍; ഉടന്‍ സമയം അനുവദിക്കാമെന്ന് ആനാവൂര്‍; മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ