പാര്‍ട്ടി പരിപാടിയുടെ തിരക്കില്‍; ഉടന്‍ സമയം അനുവദിക്കാമെന്ന് ആനാവൂര്‍; മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th November 2022 06:50 PM  |  

Last Updated: 09th November 2022 06:50 PM  |   A+A-   |  

anavoor_nagappan

ആനാവൂര്‍ നാഗപ്പന്‍/ ഫെയ്‌സ്ബുക്ക്‌

 

തിരുവന്തപുരം: തിരുവന്തപുരം കോര്‍പ്പറേഷനിലെ മേയറുടെ കത്ത് വിവാദത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ഇത് സംബന്ധിച്ച് അന്വേഷണം സംഘം ആനാവൂരിന്റെ സമയം തേടി. പാര്‍ട്ടി പരിപാടികളുടെ തിരക്കിലാണെന്നും ഉടന്‍ സമയം അനുവദിക്കാമെന്നും ആനാവൂര്‍ വ്യക്തമാക്കി.

കത്തുമായി ബന്ധപ്പെട്ട് വിവാദത്തില്‍ ക്രൈബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. മേയര്‍ ആര്യാരാജേന്ദ്രന്‍ ആനാവൂരിന് എഴിതിയ കത്താണ് പുറത്തുവന്നത്. ഈ സാഹചര്യത്തിലാണ് ആനാവൂരിന്റെ മൊഴി രേഖപ്പെടുത്തുന്നത്. താന്‍ ഇത്തരത്തില്‍ ഒരുകത്ത് എഴുതിയില്ലെന്ന് മേയര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. തന്റെ ഓഫീസ് ഇത്തരത്തില്‍ ഒരു കത്ത് തയ്യാറാക്കിയിട്ടില്ലെന്നും കൃത്രിമമാണ് ഈ കത്തെന്നുമായിരുന്നു ആര്യയുടെ മൊഴി.

അന്വേഷണസംഘം ഇന്ന് നഗരസഭയിലെ രണ്ട് ഉദ്യോഗസ്ഥരുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. മേയര്‍ നല്‍കിയ ആതേ മൊഴി തന്നെയാണ് ജീവനക്കാരും നല്‍കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി ഒന്‍പത് വരെ ചെലവഴിക്കാം, ഭര്‍ത്താവിനെ ഫോണ്‍ ചെയ്ത് ശല്യം ചെയ്യില്ല; മുദ്രപ്പത്രത്തില്‍ ഒപ്പിട്ട് വധു, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ