'മേയര്‍ക്കു പറയാനുള്ളതു കേള്‍ക്കട്ടെ'; കത്തു വിവാദത്തില്‍ നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 10th November 2022 12:31 PM  |  

Last Updated: 10th November 2022 12:31 PM  |   A+A-   |  

arya_rajendran

ആര്യാ രാജേന്ദ്രന്‍/ ഫെയ്‌സ്ബുക്ക്‌

 

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്തു വിവാദം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മേയര്‍ ആര്യാ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ്. സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ടോ എന്ന് ആരാഞ്ഞ കോടതി മേയര്‍ക്കു പറയാനുള്ളതു കേട്ട ശേഷം തുടര്‍നടപടികളിലേക്കു കടക്കാമെന്ന് അറിയിച്ചു. 

മേയറുടെ ഒപ്പും സീലും വച്ച ലെറ്റര്‍പാഡില്‍ പുറത്തുവന്ന കത്തില്‍ ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ടു കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ജിഎസ് ശ്രീകുമാറാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ക്കും കോര്‍പറേഷനിലെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡിആര്‍ അനിലിനും നോട്ടിസ് അയയ്ക്കാന്‍ നിര്‍ദേശം നല്‍കി. ഹര്‍ജി 25നു വീണ്ടും പരിഗണിക്കും.

ഒഴിവുകള്‍ നികത്താനായി പാര്‍ട്ടി സെക്രട്ടറിക്കു കത്തയച്ചതു സ്വജനപക്ഷപാതമാണ് എന്നാണ് ആക്ഷേപം. സത്യപ്രതിജ്ഞാ ലംഘനവും നടന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വാളയാര്‍ കേസ് അന്വേഷണത്തിന് പുതിയ സിബിഐ സംഘം; ഡിവൈഎസ്പി ഉമയ്ക്കു ചുമതല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ