‘ഷിബുസ്വാമിയുടെ ആശ്രമം കത്തിച്ച പ്രതിയുമായി പൊലീസ്’; ട്രോളി സുരേന്ദ്രൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2022 09:49 PM  |  

Last Updated: 11th November 2022 09:49 PM  |   A+A-   |  

k_surendran

കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം

 

കോഴിക്കോട്: സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമം കത്തിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവിനെ പരിഹസിച്ച് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കഴിഞ്ഞ ജനുവരിയില്‍ ആത്മഹത്യ ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രകാശും കുണ്ടമണ്‍കടവിലെ കൂട്ടാളികളും ചേര്‍ന്നാണ് ആശ്രമത്തില്‍ തീവച്ചതെന്ന് പ്രകാശിന്റെ മൂത്ത സഹോദരന്‍ പ്രശാന്ത്  ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. ഇതിന് മറുപടിയായാണ് കെ സുരേന്ദ്രന്റെ സാമൂഹിക മാധ്യമത്തിലെ ട്രോള്‍. 

വന്ദനം സിനിമയില്‍ മൃതദേഹം സൈക്കിളിന്  പിന്നിലിരുത്തി ചവിട്ടുന്ന ജഗദീഷിന്റെ ചിത്രമാണ് സുരേന്ദ്രന്‍ പങ്കിട്ടത്. ഷിബു സ്വാമിയുടെ ആശ്രമം കത്തിച്ച പ്രതിയുമായി വരുന്ന പൊലീസ് എന്ന വാചകത്തോടെയാണ് ചിത്രം പങ്കുവച്ചത്. 

2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെ ആണ് ആശ്രമത്തില്‍ തീപിടിത്തം. ആശ്രമത്തിനു കേടുപാട് സംഭവിച്ചതിനൊപ്പം പാര്‍ക്ക് ചെയ്തിരുന്ന രണ്ടു കാറുകളടക്കം മൂന്ന് വാഹനങ്ങള്‍ കത്തി നശിച്ചു.  ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും വച്ചിരുന്നു. ശബരിമല വിഷയത്തിലടക്കം സര്‍ക്കാര്‍ സിപിഎം അനുകൂല നിലപാട് സ്വീകരിക്കുന്ന സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ചതു സംഘപരിവാറുകാരാണെന്ന് അദ്ദേഹം അടക്കം ആരോപിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

തീര്‍ത്തും അസ്വീകാര്യം, പിഴവുകള്‍ നിറഞ്ഞത്; രാജീവ് വധ ഉത്തരവിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ