എല്ലാ പൊലീസ് സ്റ്റേഷനിലും സിസി ടിവി; സേനയിലെ കളങ്കിതരോട് ദാക്ഷിണ്യമില്ലെന്ന് മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th November 2022 04:43 PM  |  

Last Updated: 12th November 2022 04:43 PM  |   A+A-   |  

pinarayi_vijayan

മുഖ്യമന്ത്രി പിണറായി വിജയന്‍, ഫയല്‍ ചിത്രം

 

തിരുവനന്തപുരം: പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്നവരോട് യാതൊരു ദാക്ഷിണ്യവും വേണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരക്കാരെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചിലരുടെ പ്രവര്‍ത്തികള്‍ കാരണം സേനയ്ക്കാകെ തലകുനിക്കേണ്ടിവരുന്നു. ഇത്തരത്തില്‍ പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥരോട് യാതൊരു ദാക്ഷിണ്യവും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസി ടിവി സ്ഥാപിക്കും. ഒന്നരവര്‍ഷം വരെ ദൃശ്യങ്ങള്‍ സൂക്ഷിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിരീക്ഷിക്കാവുന്ന രീതിയിലായിരിക്കും ക്യാമറകള്‍ സ്ഥാപിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.