ഇന്നും മഴ കനക്കും; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്, 9 ജില്ലകളിലും മുന്നറിയിപ്പ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th November 2022 06:28 AM  |  

Last Updated: 12th November 2022 06:28 AM  |   A+A-   |  

rain

ഫയല്‍ ചിത്രം


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമാവും. ഇടിയോടുകൂടിയ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. 

9 ജില്ലകളിൽ  ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെയും മഴ തുടരും.  

ഇടുക്കി അടക്കം 9 ജില്ലകളിൽ ഞായറാഴ്ചയും യെല്ലോ അലർട്ടുണ്ട്. കേരളാ തീരത്ത്  ശനി, ഞായർ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.  ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയുടെ വടക്കുകിഴക്കൻ തീരത്തായി ഉണ്ടായ ന്യൂനമർദ്ദത്തിന്റെ ശക്തികൂടിയതാണ് മഴയ്ക്ക് കാരണം. 

ഈ വാർത്ത കൂടി വായിക്കൂ 

നഗ്ന വീഡിയോ പകര്‍ത്തി ഏഴ് വർഷം യുവതിയെ നിരന്തരം പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; പൊലീസുകാരൻ അറസ്റ്റിൽ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ