സ്‌കാനിങ്ങിന് വന്ന യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി;  റേഡിയോഗ്രാഫര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th November 2022 09:33 AM  |  

Last Updated: 12th November 2022 09:33 AM  |   A+A-   |  

mobilehjhgjgkjhg

പ്രതീകാത്മക ചിത്രം

 

അടൂര്‍: സ്‌കാനിങ്ങിന് എത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി. പത്തനംതിട്ട അടൂരിലെ ദേവി സ്‌കാന്‍സ് എന്ന സ്ഥാപനത്തിലാണ് സംഭവം. യുവതി വസ്ത്രം മാറുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.  

എംആര്‍ഐ സ്‌കാനിങ്ങിനായി വസ്ത്രം മാറുമ്പോഴാണ് ജീവനക്കാരനായ അംജിത് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നത് കണ്ട യുവതി മൊബൈല്‍ പിടിച്ചുവാങ്ങി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു. 

അടൂര്‍ ഹോസ്പിറ്റല്‍ ജങ്ഷനിലെ ദേവി സ്‌കാനിങ് സെന്ററിലെ റേഡിയോഗ്രാഫറായ കൊല്ലം കടയ്ക്കല്‍ സ്വദേശി അംജിത് ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. യുവതിയുടെ പരാതിയില്‍ ഇയാളെ പൊലീസ് പിടികൂടി.

ഈ വാർത്ത കൂടി വായിക്കൂ 

മണ്ണ് മലിനമായി; ടിപ്പു ജയന്തി ആഘോഷത്തിന് പിന്നാലെ മൈതാനത്ത് ഗോമൂത്രം തളിച്ച് ശ്രീരാമസേന

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ