കോഴിക്കോട്: ചത്ത കോഴികളുടെ വിൽപന പിടികൂടിയതിന് പിന്നാലെ ഇവയുടെ സാംപിൾ പരിശോധനയിൽ അണുബാധ കണ്ടെത്തി. കോഴിക്കോട് എരഞ്ഞിക്കല്ലിൽ ചിക്കൻ സ്റ്റാളുകളിൽ വിൽക്കാൻവച്ച ചത്ത കോഴികൾക്കാണ് അണുബാധയുള്ളതായി കണ്ടെത്തിയത്.
ബികെഎം ചിക്കന്റെ വിവിധ വിൽപനകേന്ദ്രങ്ങൾ വഴിയാണ് ചത്ത കോഴികളെ വിറ്റഴിച്ചിരുന്നത്. ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിൽ എരഞ്ഞിക്കലിലെ ഗോഡൗണിൽ 114 ഇരുമ്പ് ബോക്‌സുകളിൽ സൂക്ഷിച്ച ചത്ത കോഴികളെ കണ്ടെത്തി. 3,500 കിലോയിലധികം ചത്ത കോഴികളെയാണ് സൂക്ഷിച്ചിരുന്നത്.
മറ്റിടങ്ങളിൽ കോഴിക്ക് 200 രൂപ വിലയുള്ളപ്പോൾ 120 രൂപയ്ക്കായിരുന്നു ബികെഎം ചിക്കനിലെ വിൽപന. ഇറച്ചി വാങ്ങുന്നവർക്ക് അരിയും പച്ചക്കറിയും സൗജന്യമായി വിതരണം ചെയ്തും ബികെഎം ചിക്കൻ നേരത്തെ വാർത്തകളിൽ ഇടംനേടിയിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates