ബിവറേജ് ഔട്ട്ലറ്റിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്നു; കള്ളൻ 12 കുപ്പി മദ്യവുമായി കടന്നു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th November 2022 08:17 PM  |  

Last Updated: 13th November 2022 08:18 PM  |   A+A-   |  

liquor

ഫയല്‍ ചിത്രം

 

ആലപ്പുഴ: ഹരിപ്പാട് ബിവറേജ് ഔട്ട്ലറ്റിൽ മോഷണം. ആർ കെ ജംഗ്ഷന് സമീപമുള്ള എഫ് സി ഐ ഗോഡൗണിൽ പ്രവർത്തിക്കുന്ന ബിവറേജ് ഔട്ട് ലൈറ്റിലാണ് മോഷണം നടന്നത്. പ്രധാന ഷട്ടറിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് 12 കുപ്പി മദ്യവുമായാണ് കടന്നത്. 

രാവിലെ ബിവറേജ് ജീവനക്കാരൻ ഔട്ട്‌ലെറ്റ് വൃത്തിയാക്കാൻ എത്തിയപ്പോഴാണ് പ്രധാന ഷട്ടർ തുറന്ന നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ മാനേജരെ വിവരം അറിയിക്കുകയായിരുന്നു. മോഷ്ടാവ് മേശയും അലമാരയും കുത്തി തുറന്നെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് നി​ഗമനം. ആകെ 9430 രൂപയുടെ മദ്യമാണ് നഷ്ടപ്പെട്ടത്. 

ഹരിപ്പാട് പൊലീസും വിരലടയാളം വിദഗ്ധരും, ഡോഗ്സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി പരിശോധനയിൽ മധ്യവയസ്കനായ ഒരാളാണ് മോഷ്ടാവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

പള്ളി പെരുന്നാളിനിടെ ഒന്നര വയസുകാരന്റെ മാല പൊട്ടിച്ച് ഓടി; വളഞ്ഞിട്ട് പിടികൂടി നാട്ടുകാർ; 45കാരി അറസ്റ്റിൽ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ