പള്ളി പെരുന്നാളിനിടെ ഒന്നര വയസുകാരന്റെ മാല പൊട്ടിച്ച് ഓടി; വളഞ്ഞിട്ട് പിടികൂടി നാട്ടുകാർ; 45കാരി അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th November 2022 07:41 PM  |  

Last Updated: 13th November 2022 07:41 PM  |   A+A-   |  

man arrested for selling illegal liquor

പ്രതീകാത്മക ചിത്രം

 

തൃശൂർ: പള്ളി പെരുന്നാളിനിടെ മാല മോഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ സ്ത്രീ പിടിയിൽ. മാളയിലാണ് സംഭവം. പൊള്ളാച്ചി മാസാനിയമ്മൻ കോവിൽ സ്വദേശിനി കാർത്തിക എന്ന് വിളിപ്പേരുള്ള നഗ്മ (45) ആണ് പിടിയിലായത്. 

പള്ളി പെരുന്നാളിന് വീട്ടുകാർക്കൊപ്പമെത്തിയ ഒന്നര വയസുകാരന്‍റെ മാല പൊട്ടിച്ച് ഇവർ ഓടുകയായിരുന്നു. പിന്നാലെ കുതിച്ച നാട്ടുകാർ ഇവരെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. 

പള്ളിപ്പുറം സ്വദേശി ജീജോയുടെ മകന്‍റെ മാലയാണ് മോഷ്ടിച്ചത്. നഗ്മയുടെ അറസ്റ്റ് മാള പൊലീസ് രേഖപ്പെടുത്തി.

ഈ വാർത്ത കൂടി വായിക്കൂ 

പാചകത്തിനിടെ ഗ്യാസ് സിലിണ്ടറിന് ലീക്ക്; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു  

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ