കോണ്‍ഗ്രസിലെങ്കിലും സുധാകരന്റെ മനസ് ബിജെപിക്കൊപ്പം; അവിടെ ഇനിയും എത്രനാള്‍; കെ സുരേന്ദ്രന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2022 12:24 PM  |  

Last Updated: 15th November 2022 12:24 PM  |   A+A-   |  

police enquired k surendran

ഫയല്‍ ചിത്രം

 

കോഴിക്കോട്:  കോണ്‍ഗ്രസിനൊപ്പമാണെങ്കിലും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മനസ് ബിജെപിയോടൊപ്പമാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അദ്ദേഹത്തിന്റെ തുടര്‍ച്ചയായ പ്രസ്താവന കാണുമ്പോള്‍ അതാണ് വ്യക്തമാകുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ നേതാക്കളുടെ മനസിലെ അരക്ഷിതബോധമാണ് സുധാകരന്റെ പ്രസ്താവനയിലൂടെ പുറത്തുവരുന്നത്. കോണ്‍ഗ്രസില്‍ സുധാകരന് എത്രകാലം പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നും സുരേന്ദ്രന്‍ ചോദിച്ചു. 

കെ സുധാകരനെ പോലെ നിരവധി ആളുകള്‍ക്ക് ഈ അഭിപ്രായമുണ്ട്. അവര്‍ ഇക്കാര്യം തുറന്ന് പറയുന്നില്ലേന്നെയുള്ളൂ. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞടുപ്പ് കഴിയുമ്പോള്‍ കേരളത്തിലെ ഒട്ടുമിക്ക കോണ്‍ഗ്രസ് നേതാക്കളുടെ മനസ് സുധാകരന്റെ മനസ് പോലെയാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

ബിജെപിക്കോ ആര്‍എസ്എസിനോ കോണ്‍ഗ്രസ് സംരക്ഷണം ആവശ്യമില്ല. കോണ്‍ഗ്രസിന് എവിടെയെങ്കിലും സംരക്ഷണം ആവശ്യമുണ്ടെങ്കില്‍ ഞങ്ങള്‍ നല്‍കാം. കോണ്‍ഗ്രസിനാണ് ഇപ്പോള്‍ അരക്ഷിതത്വവും സംരക്ഷണവും ഇല്ലാത്തസ്ഥിതിയുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു. സുധാകരന്റെ നെഹ്‌റു പ്രസ്താവനയ്‌ക്കെതിരെ മുസ്ലീം ലീഗാണ് രംഗത്തുവന്നത്. ഈ ഗതികേട് കോണ്‍ഗ്രസിനല്ലാതെ മറ്റ് ഏതെങ്കിലും പാര്‍ട്ടിക്കുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഗവര്‍ണറുടേത് തന്നിഷ്ടം; അനുവദിക്കാനാവില്ല; രാജ്ഭവന്‍ വളഞ്ഞ് എല്‍ഡിഎഫ്; അണിനിരന്നത് പതിനായിരങ്ങള്‍; വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ