എറണാകുളം ജില്ലയിൽ ഇന്ന് ​ഗ്യാസ് വിതരണമില്ല, സൂചന പണിമുടക്കുമായി ​ഗ്യാസ് ഏജൻസികൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2022 06:49 AM  |  

Last Updated: 15th November 2022 06:49 AM  |   A+A-   |  

gas_new

പ്രതീകാത്മക ചിത്രം

 

കൊച്ചി; എറണാകുളം ജില്ലയിൽ ഇന്ന് ​ഗ്യാസ് ഏജൻസികളുടെ സൂചന പണിമുടക്ക്. വൈപ്പിൻ കുഴിപ്പിള്ളിയിലെ ​ഗ്യാസ് ഏജൻസിയിൽ നടന്ന ആക്രമണത്തിലെ പ്രതികളെ അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ജില്ലയിലെ ഗ്യാസ് ഏജൻസികൾ സംയുക്തമായി സൂചനാ പണിമുടക്ക് നടത്തുന്നത്. 

ഇന്ന് എൽപിജി വിതരണം ഉണ്ടാവില്ല. ഗോഡൗണുകളിൽ എൽ.പി.ജി. ഇറക്കുകയോ ലോഡുകൾക്കു വേണ്ടി ട്രക്കുകൾ പ്ലാന്റിലേക്ക് അയയ്ക്കുകയോ ചെയ്യില്ലെന്നും എൽപിജി ഡിസ്ട്രിബ്യൂട്ടേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. ഒക്ടോബർ 25നാണ് കുഴുപ്പിള്ളിയിലെ എ ആൻഡ് എ ഗ്യാസ് ഏജൻസിയിൽ അക്രമം നടന്നത്. പ്രതിയായ തൊഴിലാളി നേതാവിനെയും സംഘത്തെയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സമരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

എറണാകുളം ജില്ലയില്‍ നാളെ സ്വകാര്യ ബസ് പണിമുടക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ