ഒറ്റയാന്‍ 'കബാലി' മുന്‍പില്‍, സ്വകാര്യ ബസ് പിന്നോട്ടോടിച്ചത് 8 കിമീ; രാത്രി കെഎസ്ആര്‍ടിസിയും തടഞ്ഞു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2022 07:59 AM  |  

Last Updated: 16th November 2022 07:59 AM  |   A+A-   |  

kabali

സ്വകാര്യ ബസിനേയും രാത്രി കെഎസ്ആർടിസിയേയും പിന്നോട്ടെടുപ്പിച്ച് ഒറ്റയാൻ/വീഡിയോ ദൃശ്യം


ഷോളയാർ: രാവിലെ സ്വകാര്യ ബസിനേയും രാത്രി കെഎസ്ആർടിസിയേയും പിന്നോട്ടെടുപ്പിച്ച് ഒറ്റയാൻ കബാലി. മുന്നിലേക്കു പാഞ്ഞടുത്ത  കബാലിയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെടാൻ സ്വകാര്യ ബസ് ഡ്രൈവർ ബസ് 8 കിലോമീറ്ററാണ് സാഹസികമായി പിന്നോട്ടോടിച്ചത്. 

ചാലക്കുടി – വാൽപാറ പാതയിൽ സർവീസ് നടത്തുന്ന ചീനിക്കാസ് എന്ന ബസാണ് ചൊവ്വാഴ്ച രാവിലെ 9 മണിയോടെ അമ്പലപ്പാറ മുതൽ ആനക്കയം വരെ പിറകോട്ട് ഓടിയത്. കൊടുംവളവുകളുള്ള ഇടുങ്ങിയ വഴിയിൽ ബസ് തിരിക്കാനുള്ള സൗകര്യം ഇല്ലാതെ വന്നതോടെയാണ് പിന്നോട്ട് ഓടിക്കേണ്ടിവന്നത്. 

ഒരു മണിക്കൂറോളം ബസിനൊപ്പം നടന്നുവന്ന ഒറ്റയാൻ ആനക്കയം ഭാഗത്തെത്തിയപ്പോൾ കാട്ടിലേക്കു കടന്നു. രാത്രി കെഎസ്ആർടിസി ബസ് ഡ്രൈവർക്കും ഒറ്റയാനെ പേടിച്ച് ബസ് പിന്നോട്ടെടുക്കേണ്ടി വന്നു. ആഴ്ചകളായി ആനമല പാതയിൽ ഈ ഒറ്റയാന്റെ ഭീഷണി നിലനിൽക്കുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് വനം വകുപ്പിന്റെ ജീപ്പ് ആക്രമിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

നാല് ഇന്നോവ ക്രിസ്റ്റ കൂടി; മൂന്ന് മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും പുതിയ കാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ