ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുകിട്ടി; ഞങ്ങളുടെ പ്രതികരണം ഫലം കണ്ടു; മുസ്ലീം ലീഗ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2022 03:30 PM  |  

Last Updated: 16th November 2022 03:30 PM  |   A+A-   |  

salam

പിഎംഎ സലാം മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടിവി ദൃശ്യം

 

മലപ്പുറം: ആര്‍എസ്എസ് പ്രസ്താവനയില്‍ സുധാകരന്റെ വിശദീകരണത്തില്‍ തൃപ്തരെന്ന് മുസ്ലീം ലീഗ്. സമാന പ്രസ്താവനകള്‍ ആവര്‍ത്തിക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഉറപ്പുകിട്ടിയെന്നും ലീഗ് നേതൃയോഗത്തിന് ശേഷം പിഎംഎ സലാം മാധ്യമങ്ങളോട് പറഞ്ഞു. 

കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ലഭിച്ച മറുപടികളില്‍ ഞങ്ങള്‍ സംതൃപ്തരാണ്. കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്ന് ലീഗ് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും സലാം പറഞ്ഞു. പരാമര്‍ശത്തില്‍ സുധാകരന്‍  ഖേദം പ്രകടിപ്പിച്ചു. ബാക്കികാര്യങ്ങള്‍ കോണ്‍ഗ്രസ് പരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ പ്രതികരണത്തിന് ഫലമുണ്ടായി. കോണ്‍ഗ്രസിന്റെ ഉറപ്പില്‍ ഞങ്ങള്‍ വിശ്വസിക്കുന്നുവെന്ന് സലാം പറഞ്ഞു.

സുധാകരന്റെ പരാമര്‍ശത്തിന് പിന്നാലെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ലീഗ് നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നു. കെ സുധാകരനും സംസാരിച്ചിരുന്നു. മുസ്ലീം ലീഗ് മുന്നണി വിടുമോയെന്ന ചോദ്യത്തിന് ലീഗ് യുഡിഎഫിലാണ് ഇക്കാലമത്രയും തുടര്‍ന്നത്. ഒരു കുഴപ്പവും ലീഗിനുണ്ടായിട്ടില്ല. എന്തുകൊണ്ടാണ് തുടരുന്നതെന്ന കാര്യം ഇപ്പോഴും പ്രസക്തമാണ്. അതുകൊണ്ടുതന്നെ ആ തുടര്‍ച്ചയുണ്ടാകുകതന്നെ ചെയ്യുമെന്ന് സലാം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

എസ്ഡിപിഐയുടെ കൊടിയെന്ന് കരുതി, പോര്‍ച്ചുഗല്‍ പതാക വലിച്ചു കീറി; അമളി പിണഞ്ഞ് യുവാവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ