നടുറോഡില്‍ കാറ് വളഞ്ഞ് പൊലീസ്; ആലപ്പുഴയില്‍ യുവതിയുടെ രണ്ടുകോടി തട്ടിയ പ്രതിയെ സാഹസികമായി പിടികൂടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2022 06:01 PM  |  

Last Updated: 16th November 2022 06:01 PM  |   A+A-   |  

tony

ടെലിവിഷന്‍ വീഡിയോ സ്‌ക്രീന്‍ഷോട്ട്


ആലപ്പുഴ: മുംബൈയില്‍ വെച്ച് യുവതിയുടെ രണ്ടുകോടി രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതിയെ സാഹസികമായി പിടികൂടി പൊലീസ്. ആലപ്പുഴ പൂങ്കാവ് സ്വദേശി ടോണി തോമസ് ആണ് പിടിയിലായത്. 

മുംബെയില്‍  സോഫ്റ്റുവെയര്‍ കമ്പനിയില്‍ പാര്‍ട്ണറായ യുവതിയുടെ പണമാണ് തട്ടിയത്. ആലപ്പുഴ നഗരത്തിലൂടെ കാറില്‍ പോകുമ്പോള്‍ പൊലീസ് ഇയാളെ വളയുകയായിരുന്നു. കാര്‍ തുറക്കാതെ വന്നപ്പോള്‍ ചില്ല് പൊളിച്ച് ലോക്ക് തുറന്ന് പിടികൂടുകയായിരുന്നു. 

ഇയാള്‍ കേരളത്തിലുണ്ടെന്ന് മുംബൈ പൊലീസ് ആലപ്പുഴ നോര്‍ത്ത് പൊലീസിന് രണ്ടുദിവസം മുന്‍പ് വിവരം കൈമാറിയിരുന്നു. ഇന്ന് വൈകുന്നേരം നാലുമണിയോടെ ഇയാള്‍ കുടുംബസമേതം നഗരത്തില്‍ എത്തിയതായി പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്നാണ് പൊലീസ് ടോണിയെ പിന്തുടര്‍ന്നെത്തിയത്. 

പൊലീസ് കാര്‍ വളഞ്ഞപ്പോള്‍, ഇയാള്‍ കാറില്‍ നിന്ന് ഇറങ്ങാന്‍ തയ്യാറാകാതെ ലോക്ക് ചെയ്തു കാറിനുള്ളിലിരുന്നു. തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് കാറിന്റെ ചില്ല് തകര്‍ത്ത് ലോക്കെടുത്ത് ടോണിയെ പുറത്തെത്തിക്കുകയായിരുന്നു. ഇയാളെ ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ഈ വാര്‍ത്ത കൂടി വായിക്കൂ ഇനി ശരണം വിളിയുടെ നാളുകള്‍; ശബരിമല നട തുറന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ