ജോലിക്ക് വരാത്ത ദിവസങ്ങളിലെ ശമ്പളം ഒപ്പിട്ട് വാങ്ങി, ബെവ്കോയിലെ സിഐടിയു നേതാവ് കെവി പ്രതിഭയ്ക്ക് സസ്പെൻഷൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2022 09:03 AM  |  

Last Updated: 18th November 2022 09:03 AM  |   A+A-   |  

BEVCO

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം; ജോലിക്ക് വരാത്ത ദിവസങ്ങളിലും ഒപ്പിട്ട് ശമ്പളം വാങ്ങിയ ബെവ്കോയിലെ സിഐടിയു സംസ്ഥാന നേതാവ് കെവി പ്രതിഭയ്ക്ക് സസ്പെൻഷൻ. ആറുമാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. ബെവ്കോയിലെ സിഐടിയു സംഘടനയുടെ സംസ്ഥാന ഭാരവാഹിയും വിദേശ മദ്യത്തൊഴിലാളി യൂണിയന്‍ സിഐടിയുവിന്‍റെ സംസ്ഥാന വൈസ് പ്രസിഡന്റുമാണ് പ്രതിഭ. 

തൃശൂര്‍ വെയര്‍ഹൗസിലെ ലേബലിംഗ് തൊഴിലാളിയായ പ്രതിഭ 2020 ഡിസംബര്‍ 26,28,29 തീയ്യതികളിലും 2021 സപ്തംബര്‍ 25 നും ജോലി ചെയ്തിരുന്നില്ല. എന്നാൽ ഈ ദിവസങ്ങളില്‍ പ്രതിഭ പേരിന് നേരെ രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തി ഒപ്പിട്ടെന്നാണ് കണ്ടെത്തൽ. ഹാജര്‍ പുസ്തകത്തില്‍ തിരുത്തല്‍ വരുത്തിയത് വ്യാജരേഖ ചമയ്ക്കലായി കാണിച്ച് പത്തുമാസം മുമ്പ് ബെവ്കോയിലെ തൃശൂര്‍ ജില്ലാ ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

എന്നാൽ അന്ന് അതിൽ നടപടിയുണ്ടായില്ല. ബെവ്കോ തലപ്പത്ത് മാറ്റമുണ്ടായതോടെയാണ് പ്രതിഭയെ സസ്പെൻഡ് ചെയ്യുകയായിരുന്നു. തൃശൂര്‍ വെയര്‍ ഹൗസില്‍ ലേബലിംഗ് കരാര്‍ തൊഴിലാളി കയറിയ പ്രതിഭയെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുകയായിരുന്നു. പ്രതിഭ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ പാസ്പോര്‍ട്ടില്‍ വയസ്സ് തിരുത്തി എന്ന പരാതിയില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

ചെലവന്നൂര്‍ കായൽ കയ്യേറ്റം; ജയസൂര്യ നേരിട്ട് ഹാജരാകണം, സമന്‍സ് അയച്ച് കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ