കാറിൽ മയക്കുമരുന്നും തോക്കും, ഇറങ്ങി ഓടി വ്ലോ​ഗർ വിക്കി ത​ഗ്; പിന്തുടർന്ന് പിടിച്ച് എക്സൈസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2022 07:29 AM  |  

Last Updated: 18th November 2022 07:29 AM  |   A+A-   |  

vlogger wikky thug

അറസ്റ്റിലായ വിഘ്നേഷും വിനീതും/ ടെലിവിഷൻ ദൃശ്യം

 

പാലക്കാട്; കാറിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച വ്ലോ​ഗർ വിക്കി ത​ഗ് ഉൾപ്പടെ രണ്ടു പേർ പിടിയിൽ. ആലപ്പുഴ മാവേലിക്കര ചുനക്കര ദേശം മംഗലത്ത് വിഘ്നേഷ് വേണു (25), കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ്.വിനീത് (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കയ്യിൽ നിന്ന് തോക്കും വെട്ടുകത്തിയും കണ്ടെത്തി. 

വാളയാറിൽ വാഹന പരിശോധനയ്ക്കിടെ ഇവർ കാർ നിർത്താതെ പോവുകയായിരുന്നു. വാളയാർ ടോൾ പ്ലാസയിലെ ഡിവൈഡർ ഇടിച്ചു തകർത്താണു കാർ പോയത്. തുടർന്ന് ഇവരെ പിന്തുടർന്ന എക്സൈസ് സംഘം  പാലക്കാട് ചന്ദ്രനഗറിൽ കാർ തടഞ്ഞു. അതോടെ കാറിൽനിന്ന് ഇറങ്ങി ഓടിയ ഇരുവരെയും എക്സൈസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. 

40 ഗ്രാം മെത്താംഫെറ്റമിൻ, തോക്ക്, വെട്ടുകത്തികൾ എന്നിവയാണ് കാറിൽ നിന്നു കണ്ടെത്തിയത്. തോക്കിനു ലൈസൻസുണ്ടായിരുന്നില്ല. ഇരുവരും വലിയ അളവിൽ ലഹരി ഉപയോഗിച്ചിരുന്നതിനാൽ ചോദ്യം ചെയ്യലിനോടു സഹകരിച്ചില്ലെന്ന് അധികൃതർ പറഞ്ഞു. ‘വിക്കി തഗ്’ എന്ന യൂട്യൂബ് ചാനലിലൂടെ വിഘ്നേഷ് ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതായും എക്സൈസ് സംഘത്തിനു വിവരം ലഭിച്ചു. ഇതും പരിശോധിക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

കബാലി 'കലിപ്പില്‍ തന്നെ'; വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുത്ത് ഒറ്റയാന്‍ (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ