കെഎസ്ആര്‍ടിസി ബസില്‍ നിന്നും വിദ്യാര്‍ഥിനി തെറിച്ചുവീണു; ഗുരുതരാവസ്ഥയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2022 12:25 PM  |  

Last Updated: 18th November 2022 12:25 PM  |   A+A-   |  

ksrtc

പ്രതീകാത്മക ചിത്രം

 

കൊച്ചി:  ആലുവ പെരിയാര്‍ ജങ്ഷനില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വിദ്യാര്‍ഥി തെറിച്ചുവീണു. ഒക്കല്‍ എസ്എന്‍എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഫര്‍ഹ ഫാത്തിമയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. 

ആലുവ - പെരുമ്പാവൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് വിദ്യാര്‍ഥിനി തെറിച്ചുവീണത്. സ്‌കൂളിലേക്ക് പോകുന്നതിനായി ബസില്‍ കയറിയ വിദ്യാര്‍ഥി തിരക്കുകാരണം സ്റ്റെപ്പിലായിരുന്നു നിന്നത്. പെരിയാര്‍ ജങ്ഷനില്‍ ബസ് നിര്‍ത്തിയതോടെ സ്റ്റെപ്പില്‍ നിന്നും പെണ്‍കുട്ടി തെറിച്ചുവീഴുകയായിരുന്നു. 

അപകടത്തില്‍ തലയ്ക്ക് പുറകിലാണ് പെണ്‍കുട്ടിക്ക് പരിക്കേറ്റത്.  ഉടന്‍ തന്നെ റോഡിലുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ വിദ്യാര്‍ഥിനിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ

മൂന്നുവയസ്സുകാരന്‍ ഓടയില്‍ വീണു; അഴുക്കുവെള്ളത്തില്‍ മുങ്ങിപ്പോയി, അമ്മയുടെ അവസരോചിത ഇടപെടല്‍ രക്ഷയായി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ