മൂന്നുവയസ്സുകാരന്‍ ഓടയില്‍ വീണു; അഴുക്കുവെള്ളത്തില്‍ മുങ്ങിപ്പോയി, അമ്മയുടെ അവസരോചിത ഇടപെടല്‍ രക്ഷയായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2022 08:44 AM  |  

Last Updated: 18th November 2022 09:13 AM  |   A+A-   |  

panampilli_darinage

കുട്ടി അപകടത്തില്‍പ്പെട്ട കാന/ ടിവി ദൃശ്യം

 

കൊച്ചി: കൊച്ചി പനമ്പിള്ളി നഗറില്‍ അമ്മയ്‌ക്കൊപ്പം നടന്നുപോയ മൂന്നുവയസ്സുകാരന്‍ ഓടയില്‍ വീണു പരിക്കേറ്റു. നടപ്പാതയുടെ വിടവിലൂടെ കുട്ടി ഓടയിലേക്ക് വീഴുകയായിരുന്നു. പനമ്പിള്ളി നഗര്‍ ഗ്രന്ഥപ്പുര ലൈബ്രറിക്ക് സമീപം വോക്ക് വേയിലെ ഓടയില്‍ വെച്ചാണ് സംഭവം. 

അഴുക്കുവെള്ളത്തില്‍ പൂര്‍ണമായും മുങ്ങിപ്പോയ കുട്ടി, ഒഴുകിപ്പോകാതിരുന്നത് അമ്മയുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ്. പൊടുന്നനെ ഓടയിലേക്കിറങ്ങിയ അമ്മ കുട്ടിയെ കാലുകൊണ്ട് ഉയര്‍ത്തിപ്പിടിച്ചു. 

അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ ചെറുപ്പക്കാരാണ് കുട്ടിയെ ഓടയില്‍ നിന്നും പുറത്തെടുത്തത്. വീഴ്ചയുടെ ആഘാതത്തില്‍ പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെങ്കിലും 24 മണിക്കൂര്‍ കുട്ടിയെ നിരീക്ഷണത്തിലാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

കാറിൽ മയക്കുമരുന്നും തോക്കും, ഇറങ്ങി ഓടി വ്ലോ​ഗർ വിക്കി ത​ഗ്; പിന്തുടർന്ന് പിടിച്ച് എക്സൈസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ