'സ്വപ്‌നയ്ക്ക് ജോലി നല്‍കിയതു മുതല്‍ പ്രതികാരം'; എച്ച്ആര്‍ഡിഎസ്  കേരളം വിടുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2022 03:16 PM  |  

Last Updated: 19th November 2022 03:16 PM  |   A+A-   |  

hrds

എച്ച്ആര്‍ഡിഎസ്

 

പാലക്കാട്: സന്നദ്ധസംഘടനയായ എച്ച്ആര്‍ഡിഎസ് കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഭരണകൂടഭീകരതയാണ് കാരണമെന്ന് ഫൗണ്ടര്‍ സെക്രട്ടറി അജി കൃഷ്ണന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സ്വപ്ന സുരേഷിനു ജോലി നല്‍കിയപ്പോള്‍ മുതല്‍ സര്‍ക്കാര്‍ പ്രതികാരം ചെയ്യുന്നെന്നും കുറിപ്പില്‍ പറയുന്നു.

എച്ച്ആര്‍ഡിഎസിന്റെ സംസ്ഥാനത്തെ വിവിധ ഓഫിസുകളില്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച്  പരിശോധന നടത്തിയിരുന്നു. പാലക്കാട്, അട്ടപ്പാടി, തൊടുപുഴ, പരിയാരം എന്നീ സ്ഥലങ്ങളിലെ ഓഫിസുകളിലും അജി കൃഷ്ണന്റെ പാലായിലെ ഫ്‌ളാറ്റിലും ഒരേസമയത്തായിരുന്നു പരിശോധന. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച നിരവധി രേഖകള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഡിജെ പാര്‍ട്ടികള്‍ അഴിഞ്ഞാട്ടങ്ങളുടെ വേദി; നഗരങ്ങളില്‍ സ്ത്രീകള്‍ക്ക് ഒറ്റക്ക് സഞ്ചരിക്കാനാകുന്നില്ല'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ