കാറിൽ മോഡലിനെ കൂട്ടബലാത്സം​ഗം ചെയ്ത സംഭവം ഞെട്ടിക്കുന്നത്, ശക്തമായ നടപടി സ്വീകരിക്കും: വീണാ ജോർജ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2022 06:42 AM  |  

Last Updated: 19th November 2022 06:42 AM  |   A+A-   |  

veena_george

വീണാ ജോർജ്

 

കൊച്ചി: ന​ഗരത്തിൽ മോഡലായ യുവതി കാറിൽ വച്ച് കൂട്ട ബലാത്സം​ഗത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതാണെന്ന് മന്ത്രി വീണാ ജോർജ്. പെൺകുട്ടിക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

കൊച്ചിയിൽ പെൺകുട്ടിയെ കാറിൽ വെച്ച് കൂട്ട ബലാത്സംഗം ചെയ്ത സംഭവം ഞെട്ടിക്കുന്നതാണ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പെൺകുട്ടിക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്താൻ നിർദേശം നൽകിയിട്ടുണ്ട്, ഫെയ്‌സ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. 

സംഭവവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളും ഒരു സ്ത്രീയും കസ്റ്റഡിയിലുണ്ട്. ബാറിലെത്തിയ 19കാരി അവിടെ വച്ച് കുഴഞ്ഞു വീണിരുന്നു. തുടർന്ന് ഒപ്പമുണ്ടായിരുന്ന യുവാക്കൾ ഇവരെ കാറിൽ കയറ്റി കൊണ്ടു പോയി. പിന്നാലെയാണ് ബലാത്സം​ഗം ചെയ്തത്. അതിക്രമത്തിന് ഇരയായ യുവതിയെ കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് കീഴടങ്ങി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ