വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് കീഴടങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2022 10:27 PM  |  

Last Updated: 18th November 2022 10:27 PM  |   A+A-   |  

Woman Allegedly Pushed Off Water Tank

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: നാദാപുരത്ത് വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റില്‍. യുവാവ് പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. സംഭവം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടിക്കാത്തതില്‍ പൊലീസിന് സാധിച്ചിരുന്നില്ല. അതിനിടെയാണ് യുവാവ് കീഴടങ്ങിയത്. 

സ്ഥലത്ത് ഹോട്ടൽ നടത്തുന്ന തൂണേരി കോടഞ്ചേരി സ്വദേശിയായ മീത്തല്‍ രജീഷാണ് ഒറ്റക്ക് താമസിക്കുന്ന വയോധികയെ വീട്ടില്‍ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇതിന് ശേഷം ഇയാൾ ഒളിവിൽ പോയി. എന്നാല്‍ ഇയാളുടെ ചിത്രങ്ങള്‍ അടക്കം പൊലീസ് പുറത്തു വിട്ടതോടെ സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. 

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഈ പ്രദേശത്ത് ഹോട്ടല്‍ നടത്തി വന്നിരുന്ന പ്രതി വിറക് ആവശ്യപ്പെട്ടാണ് വയോധികയെ സമീപിച്ചത്. തുടര്‍ന്ന് വീടിനകത്ത് കയറിയ ഇയാള്‍ വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവരുടെ ബഹളം കേട്ട് നാട്ടുകാരെത്തിയതോടെ രജീഷ് സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു. പരുക്കേറ്റ വയോധികയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ക്രിസ്മസ്- പുതുവത്സരം; അധിക സർവീസുകളുമായി കെഎസ്ആർടിസി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ