ഉന്നത നേതാക്കളുടെ വിലക്ക്; തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറിൽ നിന്ന് യൂത്ത് കോൺ​ഗ്രസ് പിൻമാറി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2022 07:04 PM  |  

Last Updated: 19th November 2022 07:06 PM  |   A+A-   |  

youth congress withdraw from shashi tharoor programme

ശശി തരൂർ/ ഫയൽ

 

കോഴിക്കോട്: ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറിൽ നിന്നു പിൻമാറി യൂത്ത് കോൺഗ്രസ്‌. 'സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും' എന്ന വിഷയത്തിൽ നടത്താനിരുന്ന സെമിനാറിൽ നിന്നാണ് സംഘടന പിൻമാറിയത്. കോഴിക്കോടായിരുന്നു സെമിനാർ നടത്താൻ തീരുമാനിച്ചത്. 

ശശി തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കൾ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസിന്റെ പിന്മാറ്റം. യൂത്ത് കോൺഗ്രസ് പിന്മാറിയ സാഹചര്യത്തിൽ കോൺഗ്രസ് അനുകൂല സാംസ്കാരിക സംഘടന സെമിനാറിന്റെ സംഘാടനം ഏറ്റെടുത്തു. കൊടുവള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജവഹർ ഫൗണ്ടേഷൻ സെമിനാർ ഏറ്റെടുത്ത് നടത്തും.

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാര്‍ജ്ജുൻ ഖാര്‍​ഗക്കെതിരെ തരൂർ മത്സരിച്ചിരുന്നു. അന്ന് 1072 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. 100 വോട്ടെങ്കിലും കേരളത്തിൽ നിന്നാകാമെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാന കോൺഗ്രസിൽ തരൂർ മുന്നോട്ടു പോകുന്നത്. അതിനിടെയാണ് യൂത്ത് കോൺ​ഗ്രസ് തരൂരിനെ പങ്കെടുക്കേണ്ടിയിരുന്ന സെമിനാറിൽ നിന്ന് പിൻമാറിയത്.

ഈ വാർത്ത കൂടി വായിക്കൂ

കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ ബസ് സ്റ്റാന്‍ഡില്‍ മരിച്ചനിലയില്‍; രണ്ടുപേര്‍ കസ്റ്റഡിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ