കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ ബസ് സ്റ്റാന്‍ഡില്‍ മരിച്ചനിലയില്‍; രണ്ടുപേര്‍ കസ്റ്റഡിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2022 06:55 PM  |  

Last Updated: 19th November 2022 06:55 PM  |   A+A-   |  

mansoor

മന്‍സൂര്‍

 

കോഴിക്കോട്: ബാലുശ്ശേരി ബസ് സ്റ്റാന്‍ഡില്‍ ഓട്ടോ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ഞപ്പാലം കാട്ടാമ്പള്ളിക്കല്‍ മന്‍സൂറിനെ (38)യാണ് കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടത്.

ശനിയാഴ്ച രാവിലെ സ്റ്റാന്‍ഡില്‍ എത്തിയവരാണ് മൃതദേഹം കണ്ടത്. ശരീരത്തില്‍ പരിക്കേറ്റ പാടുകളുണ്ട്. വെള്ളിയാഴ്ച രാത്രി മന്‍സൂറിനൊപ്പം ബസ് സ്റ്റാന്‍ഡിലേക്ക് ബൈക്കില്‍ എത്തിയതെന്ന് സംശയിക്കുന്ന രണ്ടുപേരെ ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ ശബരിമല കയറുമ്പോള്‍ നെഞ്ചിടിപ്പ് കൂടുന്നുണ്ടോ? കരുതണം; സഹായിക്കാന്‍ 19 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ