വാളയാറില്‍ ദമ്പതികള്‍ക്ക് നേരെ ആക്രമണം;കാറിന്റെ ചില്ല് അടിച്ചു തകര്‍ത്തു, മൂന്നുപേര്‍ കസ്റ്റഡിയില്‍

കോയമ്പത്തൂര്‍ സ്വദേശികളാണ് ആക്രമിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


പാലക്കാട്: വാളയാറില്‍ യുവാവിനും ഭാര്യയ്ക്കും നേരെ ആക്രമണം. പാലക്കാട് ശേഖരീപുരം സ്വദേശി ഷിഹാബിനും ഭാര്യ അഫ്രീനയ്ക്കുമാണു മര്‍ദനമേറ്റത്. കോയമ്പത്തൂര്‍ സ്വദേശികളാണ് ആക്രമിച്ചത്. സംഭവത്തില്‍ മൂന്നു പേരെ വാളയാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. 

ആക്രമണസമയത്ത് ദമ്പതികളുടെ രണ്ട് വയസ്സുള്ള മകളും വാഹനത്തിലുണ്ടായിരുന്നു. അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിനാണ് ആക്രമണമെന്ന് ഷിഹാബ് പറഞ്ഞു. ഷിഹാബിന്റെ കാറിന്റെ ചില്ല് സംഘം അടിച്ചു തകര്‍ക്കുകയും മര്‍ദിക്കുകയുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com