തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2022 09:27 PM  |  

Last Updated: 21st November 2022 09:27 PM  |   A+A-   |  

bus_fire

പ്രതീകാത്മക ചിത്രം

 

തൃശൂർ: തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു. കുന്നംകുളത്തുനിന്ന് തൃശൂരിലേക്ക് പോകുന്നതിനിടെ കേച്ചേരി ഭാഗത്തുവെച്ചാണ് ബസ്സിന് തീപിടിച്ചത്. നിറയെ യാത്രക്കാരുണ്ടായിരുന്ന ജയ്ഗുരു എന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ‌ കേച്ചേരി ഭാഗത്തുവെച്ച് ബസ്സിന്റെ മുന്‍വശത്തുനിന്ന് പുക ഉയരുകയായിരുന്നു. ഉടനെ ജീവനക്കാര്‍ യാത്രക്കാരെ പുറത്തിറക്കി. ഈ സമയംകൊണ്ട് ബസ്സിന്റെ ഒരു ഭാഗത്തുനിന്ന് തീ ആളിപ്പടര്‍ന്നു. യാത്രക്കാരും കുന്നംകുളത്തുനിന്നുള്ള അഗ്നിരക്ഷാ സേനയും ചേര്‍ന്നാണ് തീയണച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ

കെഎസ്ആർടിസി ബസിന്റെ പിൻചക്രം തലയിലൂടെ കയറിയിറങ്ങി; അധ്യാപികയ്ക്ക് ദാരുണാന്ത്യം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ