കെഎസ്ആർടിസി ബസിന്റെ പിൻചക്രം തലയിലൂടെ കയറിയിറങ്ങി; അധ്യാപികയ്ക്ക് ദാരുണാന്ത്യം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2022 07:55 PM  |  

Last Updated: 21st November 2022 07:55 PM  |   A+A-   |  

sumam

സുമ

 


ആലപ്പുഴ: കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. കായംകുളം എസ് എൻ ഇന്റർനാഷണൽ സ്കൂൾ അധ്യാപിക സുമയാണ് (51) മരിച്ചത്. നിയന്ത്രണം തെറ്റിവീണ സുമയുടെ തലയിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി തൽക്ഷണം മരിച്ചു.

ഇന്ന് രാവിലെ കായംകുളം - തട്ടാരമ്പലം റോഡിലൂടെ സ്കൂളിലേക്ക് പോകുന്നതിനിടയിലാണ് സുമയ്ക്ക് അപകടമുണ്ടായത്. കോട്ടയത്തുനിന്നും കൊല്ലത്തേയ്ക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് ഓവർടേക്കിങ് നടത്തുന്നതിനിടയിൽ സുമ ഓടിച്ചിരുന്ന സ്കൂട്ടറിൽ തട്ടി. ഹെൽമറ്റ് പൊട്ടി ചിതറി സുമയുടെ തലയിലൂടെ ബസ് കയറിയിറങ്ങി. അപകടം നടന്നയുടൻ ബസിൻറെ ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു. ആംബുലൻസ് എത്തിയാണ് മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്.

ഓച്ചിറ തെക്ക് കൊച്ചുമുറി സരോജ് ഭവനത്തിൽ ജയകുമാർ ആണ് ഭർത്താവ്. മകൻ: അശ്വിൻ.

ഈ വാർത്ത കൂടി വായിക്കൂ

കടന്നൽക്കുത്തേറ്റ് 62കാരൻ മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ