കാമുകിയുടെ അച്ഛന്റെ ഭീഷണി; മലമുകളില്‍ കയറി വിഷം കഴിച്ച് യുവാവ്, രക്ഷകരായി പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2022 08:40 AM  |  

Last Updated: 21st November 2022 08:40 AM  |   A+A-   |  

pettimudi_hiltop_1

പെട്ടിമുടി ഹില്‍ടോപ്പ്‌അടിമാലി: കാമുകിയുടെ പിതാവിന്റെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പൊലീസ് രക്ഷപ്പെടുത്തി. ഒറ്റയ്ക്ക് പെട്ടിമുടിമലയുടെ മുകളില്‍കയറി വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അടിമാലി സ്വദേശിയെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. 

ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. എഞ്ചിനിയറിങ് ബിരുദധാരിയായ യുവാവ് വെള്ളത്തൂവല്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ്, യുവാവിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. ഭയന്നുപോയ ഇദ്ദേഹം ശനിയാഴ്ച രാത്രി എട്ടോടെ, വിഷവും വാങ്ങി കൂമ്പന്‍പാറയിലെ 3600 അടി ഉയരത്തിലുള്ള പെട്ടിമുടിമലയില്‍ കയറി.

വിവരം ഇദ്ദേഹത്തിന്റെ വീട്ടിലും അറിഞ്ഞു. ബന്ധുകള്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. മൊബൈല്‍ ലൊക്കേഷന്‍ പെട്ടിമുടിയിലാണെന്ന് കണ്ടെത്തിയ പൊലീസ്, രാത്രി പത്തോടെ പെട്ടിമുടിയിലെത്തി. ഈ സമയം യുവാവ് അവശനിലയിലായിരുന്നു. ഉടന്‍തന്നെ എറണാകുളത്തെ ആശുപത്രിയിലെത്തിച്ചു. അപകടനില തരണംചെയ്‌തെന്ന് പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ കളിക്കുന്നതിനിടെ വീണ് എല്ല് പൊട്ടി, ചികിത്സാ പിഴവിനെ തുടർന്ന് വിദ്യാർത്ഥിയുടെ കൈ മുറിച്ചുമാറ്റി; തലശ്ശേരി ജനറൽ ആശുപത്രിക്കെതിരെ പരാതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ