കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടി മരത്തില്‍ കയറി; യുവാവ് വീണു മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2022 04:53 PM  |  

Last Updated: 22nd November 2022 04:53 PM  |   A+A-   |  

ratheesh_2

രതീഷ്

 

കല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മരത്തിന്റെ മുകളില്‍ കയറിയ യുവാവ്, മരത്തില്‍ നിന്ന് വീണു മരിച്ചു. തിരുനെല്ലി അപാപ്പാ മദ്ധ്യപാടി മല്ലികപാഠ കോളനിയിലെ രാജുവിന്റെയും ഗാരിയുടേയും മകന്‍ രതീഷ് (24) ആണ് മരിച്ചത്. 

ഇന്നലെ രാത്രിയിലാണ് സംഭവം. ഭാര്‍ഗിരി എസ്‌റ്റേറ്റ് ജീവനക്കാരനായ രതീഷ് സുഹൃത്ത് ഗണേഷിനൊപ്പം എസ്‌റ്റേറ്റില്‍ ആന കാവലിനായി പോയതായിരുന്നു. രാത്രി പത്ത് മണിയോടെ ഇരുവരെയും കാട്ടാന ഓടിക്കുകയും രക്ഷപ്പെടാന്‍ രതീഷ് ഓടി മരത്തില്‍ കയറുകയുമായിരുന്നു. 

ഇറങ്ങാനോ മറ്റോ ഉള്ള ശ്രമത്തിനിടെയായിരിക്കാം രതീഷ് കാല്‍ തെറ്റി താഴെ വീണതെന്നാണ് നിഗമനം. കൂടെയുണ്ടായിരുന്ന ഗണേഷ് ഓടി രക്ഷപ്പെടുകയായിരുന്നു. താന്‍ മരത്തിന് മുകളിലുണ്ടെന്ന് രതീഷ് ഗണേഷിനോട് ഫോണ്‍ വിളിച്ച് പറഞ്ഞിരുന്നതായി രതീഷിന്റെ ബന്ധുക്കള്‍ പറഞ്ഞു. ഗണേഷ് തിരിച്ചു വന്ന് നോക്കുമ്പോള്‍ രതീഷ് മരത്തിന് താഴെ വീണു കിടക്കുന്നതാണ് കണ്ടത്.

ഈ വാർത്ത കൂടി വായിക്കൂ

ലെറ്റര്‍പാഡില്‍ കൃത്രിമം, വ്യാജ ഒപ്പിട്ടു; മേയറെ ഇകഴ്ത്തിക്കാണിക്കാന്‍ കത്ത് പ്രചരിപ്പിച്ചു; ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ