'എ'യും 'ഐ'യും ഒന്നും വേണ്ട; വേണ്ടത് 'യു'; ശശി തരൂര്‍

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അസ്വാഭാവികതയില്ലെന്നും തരൂര്‍
ശശി തരൂര്‍ മാധ്യമങ്ങളെ കാണുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
ശശി തരൂര്‍ മാധ്യമങ്ങളെ കാണുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്‌


മലപ്പുറം: കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പുണ്ടാക്കാന്‍ താന്‍ ശ്രമിക്കുന്നില്ലെന്ന് ശശി തരൂര്‍ എംപി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അസ്വാഭാവികതയില്ലെന്നും മലപ്പുറത്തെത്തുമ്പോള്‍ താന്‍ സ്ഥിരം സന്ദര്‍ശിക്കാറുള്ളതാണന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. 

യുഡിഎഫ് ഘടകക്ഷി നേതാക്കള്‍ തമ്മില്‍ സംസാരിക്കുന്നതില്‍ വാര്‍ത്തയുണ്ടാക്കുന്നത് എന്തിനാണെന്ന് തനിക്ക് മനസ്സിലാകുന്നില്ല. ചിലര്‍ പറയുന്നത് വിഭാഗീയതയ്ക്കും ഗ്രൂപ്പുണ്ടാക്കാനും ശ്രമിക്കുന്നു എന്നാണ്. തനിക്ക് ഒരു ഗ്രൂപ്പുണ്ടാക്കാനും താത്പര്യമില്ല. കോണ്‍ഗ്രസിനകത്ത് 'എ'യും 'ഐ'യും 'ഒ'യും ഒന്നും വേണ്ട. അഥവാ ഉണ്ടെങ്കില്‍ തന്നെ യുണൈറ്റഡ് കോണ്‍ഗ്രസിന്റെ 'യു' ആണ് വേണ്ടത്.- അദ്ദേഹം പറഞ്ഞു. 

മതേതര ഇന്ത്യ എന്ന മുദ്രാവാക്യമുയര്‍ത്തി ലീഗ് നടത്തുന്ന സൗഹാര്‍ദ സംഗമങ്ങള്‍ തനിക്ക് വളരെ ഇഷ്ടപ്പെട്ടെന്നും അതിന് ആശംസകള്‍ അറിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് ആരേയും ഭയമില്ലെന്നും തന്നെ ആരും ഭയക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com