ഡിംപിളിനു വേണ്ടി ഹാജരായത്‌ രണ്ടു വക്കീലന്മാര്‍, കോടതിയില്‍ വാക്കുതര്‍ക്കം; ബഹളം വയ്ക്കാന്‍ ഇതു ചന്തയല്ലെന്ന് മജിസ്‌ട്രേറ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2022 02:15 PM  |  

Last Updated: 22nd November 2022 02:47 PM  |   A+A-   |  

model_gang_rape_case

അറസ്റ്റിലായ പ്രതികൾ/ ടെലിവിഷൻ ദൃശ്യം

 

കൊച്ചി: കൊച്ചിയില്‍ മോഡലിനെ കാറില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളെ അഞ്ചുദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയായ മോഡല്‍ ഡിംപിളിന് വേണ്ടി രണ്ട് അഭിഭാഷകര്‍ ഹാജരായി. അഭിഭാഷകരായ ആളൂരും അഫ്‌സലുമാണ് ഹാജരായത്. കോടതിക്കുള്ളില്‍ വെച്ച് അഫ്‌സലും ആളൂരും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി. 

ഇതേത്തുടര്‍ന്ന് ആരാണ് നിങ്ങളുടെ അഭിഭാഷകനെന്ന് മജിസ്‌ട്രേറ്റ് ഡിംപിളിനോട് ചോദിച്ചു. അഫ്‌സലിനെയാണ് വക്കാലത്ത് ഏല്‍പ്പിച്ചതെന്ന് ഡിംപിള്‍ മജിസ്‌ട്രേറ്റിനോട് പറഞ്ഞു. തുടര്‍ന്ന് കോടതിക്കുള്ളില്‍ ബഹളം വെക്കാന്‍ ഇത് ചന്തയല്ലെന്ന് മജിസ്‌ട്രേറ്റ് ഇരുവരോടും പറഞ്ഞു. 

പിന്നീട് ആളൂര്‍ കേസില്‍ നിന്നും പിന്മാറി. മോഡലായ പെണ്‍കുട്ടി അതിക്രൂരമായ ബലാത്സംഗത്തിനാണ് ഇരയായതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. വിശദമായ തെളിവെടുപ്പിന് പ്രതികളെ കസ്റ്റഡിയില്‍ വേണം. പ്രതികളുടെ ഫോണുകള്‍ പരിശോധിക്കണം. നാലാംപ്രതി ഡിംപിള്‍ കേരളത്തിലെത്തിയതു മുതലുള്ള ഇടപെടലുകളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കി. 
 

ഈ വാർത്ത കൂടി വായിക്കൂ

'ഊതി വീര്‍പ്പിച്ച ബലൂണുകള്‍ പെട്ടെന്നു പൊട്ടും'; തരൂരിനെ കുത്തി സതീശന്‍, വിഭാഗീയതയെന്നു പരോക്ഷ വിമര്‍ശനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ