അച്ഛന്‍ ഓടിച്ച ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞു; രണ്ടു വയസ്സുകാരന്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2022 08:19 AM  |  

Last Updated: 22nd November 2022 08:19 AM  |   A+A-   |  

aman

മുഹമ്മദ് അമാന്‍

 

തിരുവനന്തപുരം: അച്ഛന്‍ ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടു വയസ്സുകാരന്‍ മരിച്ചു. കോട്ടൂര്‍ മുണ്ടണിനട മുംതാസ് മന്‍സിലില്‍ മുജീബ്-റഹീന ദമ്പതിമാരുടെ മകന്‍ മുഹമ്മദ് അമാനാണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പേരൂര്‍ക്കട വഴയിലയിലായിരുന്നു അപകടം. ഓട്ടോയില്‍ ഭാര്യ റഹീന, മുജീബിന്റെ അമ്മ എന്നിവരും ഓട്ടോയിലുണ്ടായിരുന്നു.

പട്ടത്തെ ബന്ധുവീട്ടില്‍ പോയി മടങ്ങുമ്പോഴാണ് വഴയില തുരുത്തുംമൂലയില്‍ വെച്ച് ഓട്ടോയുടെ നിയന്ത്രണം നഷ്ടമായി മറിഞ്ഞത്. റോഡില്‍ തെറിച്ചുവീണ മുഹമ്മദ് അമാനെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. പേരൂര്‍ക്കട പൊലീസ് കേസെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ മുത്തലാഖ് ചൊല്ലി വിവാഹ മോചനം; മുന്‍ ഭാര്യക്കും മകനും ജീവിതച്ചെലവായി യുവാവ് 31 ലക്ഷം നല്‍കണമെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ