സ്‌കൂളിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി; മൂന്നു യുവാക്കള്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2022 07:51 AM  |  

Last Updated: 23rd November 2022 07:51 AM  |   A+A-   |  

arrested

പ്രതീകാത്മക ചിത്രം

 

നെടുങ്കണ്ടം: കമ്പംമെട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന കേസില്‍ മൂന്നു യുവാക്കളെ കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കുഴിത്തൊളു മംഗലത്ത് നിഷിന്‍, കുഴികണ്ടം പറമ്പില്‍ അഖില്‍, അപ്പാപ്പിക്കട മറ്റത്തില്‍ നോയല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട ശേഷമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ യുവാക്കള്‍ പദ്ധതി ഒരുക്കിയതെന്ന് പൊലീസ് പറഞ്ഞു.

സ്‌കൂളില്‍ എത്തിയ വിദ്യാര്‍ഥിനിയെ ചിലര്‍ കാറില്‍ കയറ്റിക്കൊണ്ടു പോകുന്നത് ശ്രദ്ധയില്‍പ്പെട്ട മറ്റ് വിദ്യാര്‍ഥികള്‍ അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയും വിവിധ ബാച്ചുകളായി തിരിഞ്ഞ് കമ്പംമെട്ട് പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിനിടെ പ്രതികളിലൊരാളുടെ ഫോണ്‍ പൊലീസ് പിന്തുടരുകയും കട്ടപ്പനക്ക് സമീപം ലൊക്കേഷന്‍ കണ്ടെത്തുകയുമായിരുന്നു.

കട്ടപ്പനക്ക് സമീപം ഇരട്ടയാറില്‍നിന്നാണ് ഇവരെ പിടികൂടിയത്. പ്രതികളിലൊരാള്‍ ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. കുട്ടിയുമായി എറണാകുളത്തേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി. പോക്‌സോ നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ പൊലീസിലെ ക്രിമിനലുകളെ പിരിച്ചുവിടും; ആദ്യ പട്ടികയില്‍ 85പേര്‍, പരിശോധനയ്ക്ക് മൂന്നംഗ സമിതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ