കൈക്കുഞ്ഞുമായി മയക്കുമരുന്ന് കടത്തി ദമ്പതികള്‍; നിര്‍ത്താതെപോയ കാര്‍ പിന്തുടര്‍ന്ന് പിടികൂടി പൊലീസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th November 2022 09:26 PM  |  

Last Updated: 26th November 2022 09:26 PM  |   A+A-   |  

mdma

പ്രതീകാത്മക ചിത്രം

 

കാസര്‍കോട്: മയക്കുമരുന്ന് കടത്തുന്നതിനിടെ കൈക്കുഞ്ഞുമായി ദമ്പതികള്‍ പിടിയിൽ. കാസര്‍കോട് പള്ളത്ത് സ്വദേശി ടി എച്ച് റിയാസും ഭാര്യ കൂത്തുപറമ്പ് തോലമ്പ്ര സ്വദേശി സുമയ്യയുമാണ് അറസ്റ്റിലായത്. ഒരുവയസ്സുള്ള കുട്ടിയുമായി കാറിലാണ് ഇവര്‍ എംഡിഎംഎ കടത്തിയത്. 

ഇന്നലെ രാത്രി പൊലീസ് കൈ കാണിച്ചിട്ടും റിയാസ് കാര്‍ നിര്‍ത്താതെ പോയതോടെ വാഹനത്തെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു പൊലീസ്. പരിശോധിച്ചപ്പോൾ കാറിനുള്ളില്‍ ഒളിപ്പിച്ചിരുന്ന എംഡിഎംഎ കണ്ടെത്തി. 5.7 ഗ്രാം മയക്കുമരുന്നാണ് പിടികൂടിയത്. 

കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ സ്‌റ്റേഷനുകളിലായി കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് റിയാസ്. ഭാര്യയേയും കുട്ടിയേയും ഒപ്പംകൂട്ടിയാണ് ഇയാൾ മയക്കുമരുന്ന് കടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌

 ബിവറേജ് ഔട്ട്ലറ്റിന്റെ പൂട്ട് പൊളിച്ച് 12 കുപ്പി മദ്യവുമായി കടന്നു; കള്ളൻ പിടിയിൽ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ