'അത് എന്റെ പണിയല്ല, കയ്യേറ്റമാണോയെന്ന് റവന്യൂ വകുപ്പ് നോക്കും' ; രാജേന്ദ്രന്റെ ആരോപണം തള്ളി എംഎം മണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th November 2022 03:36 PM  |  

Last Updated: 26th November 2022 03:36 PM  |   A+A-   |  

mm_mani

എം എം മണി /ഫയല്‍ ചിത്രം

 

തൊടുപുഴ: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്റെ വീടൊഴിപ്പിക്കാനുള്ള നീക്കത്തില്‍ തനിക്കു പങ്കില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എംഎം മണി എംഎല്‍എ. രാജേന്ദ്രന്‍ ഭൂമി കയ്യേറിയതാണോയെന്ന് തീരുമാനിക്കേണ്ടത് റവന്യു വകുപ്പാണെന്നും മണി പറഞ്ഞു. പഴയ എംഎല്‍എ സ്ഥാനം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയോ എന്നു തീരുമാനിക്കേണ്ടതും റവന്യു വകുപ്പാണെന്ന് മണി കൂട്ടിച്ചേര്‍ത്തു.

''നോട്ടിസിനു പിന്നില്‍ ഞാനാണെന്നു പറയുന്നത് അസംബന്ധമാണ്. അത് എന്റെ പണിയല്ല''- മണി മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ചു.  

ഒഴിപ്പിക്കല്‍ നോട്ടിസിനു പിന്നില്‍ എംഎം മണിയാണെന്ന് രാജേന്ദ്രന്റെ ആരോപണം. മണിയുടെ നേതൃത്വത്തില്‍ തന്നെ വേട്ടയാടുന്നതിന്റെ ഭാഗമാണ് ഒഴിപ്പിക്കല്‍ നോട്ടിസ് എന്ന് രാജേന്ദ്രന്‍ പറഞ്ഞു. മൂന്നാറില്‍നിന്ന് തന്നെ ഓടിക്കണമെന്ന് എംഎം മണി പൊതുവേദിയില്‍ പ്രസംഗിച്ചിരുന്നു. തന്നെയും കുഞ്ഞുങ്ങളെയും വഴിയിലിറക്കിവിടാനാണു മണിയും കൂട്ടരും റവന്യു വകുപ്പിനെ കൂട്ടുപിടിച്ച് നോട്ടിസ് നല്‍കിയിരിക്കുന്നതെന്ന് രാജേന്ദ്രന്‍ ആരോപിച്ചു. 

രാജേന്ദ്രന്റെ വീട് പുറമ്പോക്കില്‍ നിര്‍മിച്ചതാണെന്നും സ്ഥലം ഒഴിയണമെന്നും വില്ലേജ് ഓഫിസറാണ് നോട്ടിസ് നല്‍കിയത്. ഏഴു ദിവസത്തിനകം ഒഴിയണമെന്നാണ് നോട്ടിസ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മോഷണ ശ്രമത്തിനിടെ ഗ്യാസ് തുറന്നുവിട്ടു, ഇടുക്കിയിലെ വീട്ടമ്മയുടെ കൊലപാതകം; അയല്‍വാസി പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ