ആലപ്പുഴയിൽ സാദാചാര ആക്രമണം: സെയിൽസ് എക്‌സിക്യൂട്ടിവ് ജോലിക്ക് വന്ന യുവതിക്കും യുവാക്കൾക്കും മർദനം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th November 2022 09:51 PM  |  

Last Updated: 26th November 2022 09:51 PM  |   A+A-   |  

MORAL_POLICING

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ സെയിൽസ് എക്‌സിക്യൂട്ടിവ് ജോലിക്ക് വന്ന യുവതിക്കും യുവാക്കൾക്കും നേരെ സാദാചാര ആക്രമണം. യുവതിക്കും രണ്ട് യുവാക്കൾക്കും എതിരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ മാന്നാർ പൊലീസ് നാല് പേർക്കെതിരെ കേസ് എടുത്തു. 

ഇന്ന് വൈകിട്ട് മാന്നാർ കുരട്ടിക്കാട് കവലയിൽ വച്ച് മൂവരേയും നാലംഗസംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. അക്രമി സംഘത്തിലെ മൂന്നുപേർ കസ്റ്റഡിയിലായിട്ടുണ്ട്. മാന്നാർ സ്വദേശികളായ ബിനീഷ്, അക്ബർ,സുമേഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. 

ആക്രമിക്കപ്പെട്ട യുവതിയും യുവാക്കളും തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

കൈക്കുഞ്ഞുമായി മയക്കുമരുന്ന് കടത്തി ദമ്പതികള്‍; നിര്‍ത്താതെപോയ കാര്‍ പിന്തുടര്‍ന്ന് പിടികൂടി പൊലീസ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ