വളര്‍ത്തു നായയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു; കൊടും ക്രൂരത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th November 2022 07:44 AM  |  

Last Updated: 26th November 2022 07:44 AM  |   A+A-   |  

dog

പ്രതീകാത്മക ചിത്രം

 

പാലക്കാട്: വളര്‍ത്തു നായയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് കൊടുംക്രൂരത. പാലക്കാട് പട്ടാമ്പിക്കടുത്ത മുതുതലയിലാണ് സംഭവം. ചിത്രകാരി ദുര്‍ഗാ മാലതിയുടെ വളര്‍ത്തു നായ നക്കുവിന് നേരെയാണ് ഈ രീതിയില്‍ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ബുധനാഴ്ച മുതല്‍ നായയെ കാണാതായിരുന്നു. പിന്നീട് ഇന്നലെ രാത്രിയാണ് നായ വീടിന് പരിസരത്തേക്ക് മടങ്ങിയെത്തിയത്. അപ്പോഴാണ് കണ്ണുകള്‍ ചൂഴ്‌ന്നെടുത്തതായി കണ്ടത്. പട്ടാമ്പി പൊലീസില്‍ ദുര്‍ഗാ മാലതി പരാതി നല്‍കി.

ആരാണ് ചെയ്തതെന്ന് അറിയില്ലെന്ന് ദുര്‍ഗാ പറഞ്ഞു. എന്നാല്‍ മനുഷ്യര്‍ തന്നെയാണ് ചെയ്തതെന്ന് ഉറപ്പാണ്. നായ ആരെയും ഇതുവരെ കടിച്ചിട്ടില്ല. അതിനാല്‍ തന്നെ പ്രത്യേകിച്ച് ശത്രുതയുടെ ആവശ്യമില്ലെന്നും അവര്‍ പറഞ്ഞു.

നായയെ കാണാതായത് മുതല്‍ പലയിടത്തും അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. നായക്ക് പ്രാഥമിക ചികിത്സ നല്‍കി. ഇന്ന് മണ്ണൂത്തിയിലേക്ക് നായയെ കൊണ്ടുപോകും. ഇവിടെ വെച്ച് വിദഗ്ദ്ധ ചികിത്സ നല്‍കും.

ഈ വാര്‍ത്ത കൂടി വായിക്കൂ വാട്‌സ്ആപ്പ് മെസ്സേജിന് പിന്നാലെ വീട്ടില്‍ 'അത്ഭുതങ്ങള്‍'; പിന്നില്‍ കൗമാരക്കാരന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ