ടിപ്പര്‍ സൈക്കിളില്‍ തട്ടി; ലോറിക്കടിയില്‍പ്പെട്ട് യാത്രക്കാരന് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th November 2022 05:43 PM  |  

Last Updated: 27th November 2022 05:43 PM  |   A+A-   |  

george

ജോര്‍ജ്

 

ആലപ്പുഴ: ടിപ്പര്‍ ലോറിയിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു. ചേര്‍ത്തല കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് എടേഴത്ത് വീട്ടില്‍ ജോര്‍ജ് (75) ആണ് മരിച്ചത്. 

കടക്കരപ്പള്ളി തെക്കേ ജംഗ്ഷന്‍ ഗുരുമന്ദിരത്തിന് സമീപം ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. ടിപ്പര്‍ ലോറി സൈക്കിളില്‍ തട്ടി ലോറിക്കടിയില്‍പ്പെട്ട ജോര്‍ജിന് തല്‍ക്ഷണം മരണം സംഭവിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 

വിഴിഞ്ഞം സമരത്തിന്റെ മറവില്‍ കലാപശ്രമം; പൊലീസിന്റെ ആത്മസംയമനം ദൗര്‍ബല്യമായി കാണരുത്: മന്ത്രി ആന്റണി രാജുവിന്റെ മുന്നറിയിപ്പ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ