'ശശി തരൂരുമായി ഒരു പ്രശ്നവുമില്ല, വില്ലനാക്കിയത് മാധ്യമങ്ങൾ'- വിഡി സതീശൻ
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th November 2022 07:44 PM |
Last Updated: 27th November 2022 07:44 PM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: ശശി തരൂർ വിവാദത്തിൽ തന്നെ വില്ലനാക്കാൻ മാധ്യമങ്ങൾ ശ്രമിച്ചെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വീഡി സതീശൻ. ശശി തരൂരുമായി തനിക്ക് ഒരു പ്രശ്നവുമില്ല. തനിക്കില്ലാത്ത പല കഴിവുകളും ഉള്ള ആളാണ് തരൂർ. അദ്ദേഹത്തോട് ഇഷ്ടവും ബഹുമാനവുമാണുള്ളത്. തരൂരിന്റെ അറിവിനോട് തനിക്ക് അസൂയയാണെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫഷണൽ കോൺഗ്രസ് വേദിയിൽ സംസാരിക്കവേയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
ശശി തരൂരിനോട് തനിക്ക് അസൂയ ഉണ്ടെന്ന് പറഞ്ഞ വിഡി സതീശൻ, അത് തനിക്ക് ഇല്ലാത്ത കഴിവുകൾ ഉള്ള ആളെന്ന രീതിയിലാണെന്നും വ്യക്തമാക്കി. ഓരോ കഥയിലും ഒരു വില്ലനുണ്ട്. ഈ കഥയിൽ താൻ വില്ലൻ ആയി എന്നും അദ്ദേഹം പറഞ്ഞു.
തരൂർ വിഷയത്തിൽ ഭിന്നത കണ്ടെത്താനായിരുന്നു മാധ്യമങ്ങൾക്ക് താത്പര്യം. തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ തരൂരിനെ താൻ ഗൗനിച്ചില്ലെന്ന തകരത്തിലാണ് മാധ്യമങ്ങൾ വ്യാഖ്യാനിച്ചത്. ഹയാത്ത് ഹോട്ടൽ ഉദ്ഘാടനത്തിന് താൻ ആദ്യം കണ്ടപ്പോ തന്നെ ശശി തരൂരിനെ എണീറ്റ് നിന്നു അഭിവാദ്യം ചെയ്തതാണ്. വീണ്ടും വേദിയിൽ കണ്ടപ്പോ ആദ്യം കണ്ട രീതിയിൽ സംസാരിക്കണമെങ്കിൽ താൻ അഭിനയിക്കേണ്ടി വരുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
'അദാനിക്ക് വേണ്ടി അടിമവേല ചെയ്യുന്നു'- സർക്കാരിനെതിരെ വിഡി സതീശൻ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ