ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th November 2022 08:39 AM  |  

Last Updated: 30th November 2022 08:39 AM  |   A+A-   |  

oomman_chandy

ഉമ്മന്‍ചാണ്ടി/ ഫെയ്‌സ്ബുക്ക് ചിത്രം

 

ബംഗളൂരു:  ബംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ചികിത്സ തൃപ്തികരമായി പുരോഗമിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 

ഭക്ഷണം കഴിക്കുകയും നടക്കാനുള്ള പ്രയാസം മാറുകയും ചെയ്തിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിയെ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍, മുന്‍ മന്ത്രി കെ സി ജോസഫ്, ബെന്നി ബഹനാന്‍ എംപി എന്നിവര്‍ സന്ദര്‍ശിച്ചു.

ഈ വാർത്ത കൂടി വായിക്കൂ‌

കെടിയു വിസി നിയമനം: സര്‍ക്കാര്‍ അപ്പീലിന്; എജിയോട് നിയമോപദേശം തേടും

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ