"ആശയവ്യതിയാനമുണ്ടായപ്പോള്‍ വ്യക്തതയോടെ പാര്‍ട്ടിയെ നയിച്ചു, ഏറ്റവും പ്രമുഖനായ വിപ്ലവകാരി"; എം വി ഗോവിന്ദന്‍ 

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 01st October 2022 10:02 PM  |  

Last Updated: 28th October 2022 05:47 PM  |   A+A-   |  

m_v_govindan

ഫയല്‍ ചിത്രം

 

ചെന്നൈ:  ആശയവ്യതിയാനമുണ്ടായ ഘട്ടങ്ങളിലെല്ലാം ആശയ വ്യക്തതയോടെ പാര്‍ട്ടിയെ മുന്നോട്ടുനയിച്ച നേതാവാണ് കോടിയേരി ബാലകൃഷ്ണനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ചെറിയ കുട്ടിയായിരിക്കുന്ന ഘട്ടം മുതല്‍ സംഘടനാപ്രവര്‍ത്തനത്തില്‍ മുഴുകി ഒരു ജീവിതകാലം മുഴുവന്‍ അതുമായി മുന്നോട്ടുപോയി കേരളത്തിന്റെ ജനങ്ങളുടെയാകെ പ്രീതി പിടിച്ചുപറ്റിയ ഏറ്റവും പ്രമുഖനായ ഒരു വിപ്ലവകാരിയായിരുന്നു സഖാവെന്നാണ് എം വി ഗോവിന്ദന്റെ വാക്കുകള്‍. കോടിയേരിയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം വി ഗോവിന്ദന്റെ വാക്കുകള്‍

പരമാവധി ചികിത്സ നല്‍കാന്‍ ശ്രമിച്ചെങ്കിലും സഖാവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സഖാവിന്റെ നിര്യാണം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ജനങ്ങള്‍ക്കാകെയും തീരാത്ത നഷ്ടമാണ്. ചെറിയ കുട്ടിയായിരിക്കുന്ന ഘട്ടം മുതല്‍ സംഘടനാപ്രവര്‍ത്തനത്തില്‍ മുഴുകി ഒരു ജീവിതകാലം മുഴുവന്‍ അതുമായി മുന്നോട്ടുപോയി കേരളത്തിന്റെ ജനങ്ങളുടെയാകെ പ്രീതി പിടിച്ചുപറ്റിയ ഏറ്റവും പ്രമുഖനായ ഒരു വിപ്ലവകാരിയായിരുന്നു സഖാവ്. കോടിയേരിയുടെ ജീവിതം ഒരു തുറന്നുവച്ച പുസ്തകം പോലെ എല്ലാവര്‍ക്കും വായിക്കാന്‍ സാധിക്കുന്ന ഒന്നാണ്. പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന്റെ ഭാഗമായാലും ജനങ്ങളോടൊപ്പം നില്‍ക്കുന്ന ജനകീയ പ്രക്ഷോഭങ്ങളും സമരങ്ങളും അതിന്റെ ഭാഗമായിട്ടുള്ള എല്ലാ തരത്തിലുമുള്ള പ്രവര്‍ത്തനങ്ങളിലും കേരളത്തിലെ പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നതില്‍, ആശയവ്യതിയാനമുണ്ടായ ഘട്ടങ്ങളിലെല്ലാം ആശയ വ്യക്തതയോടെ പാര്‍ട്ടിയെ മുന്നോട്ടുനയിച്ച ഏറ്റവും പ്രമുഖനായ ഒരു മാര്‍ക്‌സിസ്റ്റ്, ലെനിനിസ്റ്റ് നിലപാട് സ്വീകരിച്ച് മുന്നോട്ടുപോയ നേതാവിനെയാണ് നമുക്ക് നഷ്ടമായിട്ടുള്ളത്. സഖാവിന്റെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ ഒൻപതാം ക്ലാസിൽ തുടങ്ങിയ രാഷ്ട്രീയം, എതിരാളികള്‍ക്ക് പോലും സ്വീകാര്യന്‍; കോടിയേരിക്ക് വിട 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ