കേരളത്തിലെ ആദ്യത്തെ പോസ്റ്റ് വുമൺ കെ ആർ ആനന്ദവല്ലി അന്തരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 01st October 2022 08:34 PM  |  

Last Updated: 01st October 2022 08:34 PM  |   A+A-   |  

K_r_anandavalli

കെ ആർ ആനന്ദവല്ലി

 

ആലപ്പുഴ: കേരളത്തിലെ ആദ്യത്തെ പോസ്റ്റ് വുമൺ കെ ആർ ആനന്ദവല്ലി അന്തരിച്ചു. 90 വയസ്സായിരുന്നു. ആലപ്പുഴ ജില്ലയിലെ വിവിധ പോസ്റ്റ് ഓഫീസുകളിൽ പോസ്റ്റ് വുമൺ.,ക്ലാർക്ക്, പോസ്റ്റ് മിസ്ട്രസ് തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്തിട്ടുണ്ട്. 1991ൽ മുഹമ്മയിൽ നിന്നാണ് വിരമിച്ചത്.

ആലപ്പുഴ എസ് ഡി കോളജിൽ നിന്ന് കൊമേഴ്‌സിൽ ബിരുദമെടുത്ത ആനന്ദവല്ലി ആദ്യം ലഭിച്ച ജോലി തന്നെ സ്വീകരിക്കുകയായിരുന്നു. തത്തംപള്ളി പോസ്റ്റ് ഓഫീസിൽ പോസ്റ്റ് വുമണായാണ് നിയമനം ലഭിച്ചത്. കോളജിൽ പോകാൻ അച്ഛൻ വാങ്ങി നൽകിയ റാലി സൈക്കിളിലായിരുന്നു യാത്ര. 

റിട്ട. അധ്യാപകൻ പരേതനായ രാജനാണ് ഭർത്താവ്. അപ്ലൈഡ് ആർട്ടിൽ എംഎഫ്എ ഒന്നാം റാങ്ക് ജേതാവും ഫോട്ടോഗ്രാഫറുമായ മകൻ ധനരാജിനൊപ്പമായിരുന്നു ആനന്ദവല്ലിയുടെ താമസം.

ഈ വാര്‍ത്ത കൂടി വായിക്കൂ ഒക്ടോബര്‍ 25 മുതല്‍ പെട്രോളും ഡീസലും ലഭിക്കാന്‍ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ