ഒക്ടോബര്‍ 25 മുതല്‍ പെട്രോളും ഡീസലും ലഭിക്കാന്‍ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ശൈത്യകാലത്ത് അന്തരീക്ഷ മലീനികരണം കുറയ്ക്കുക ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ തീരുമാനം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പെട്രോളും ഡീസലും ലഭിക്കണമെങ്കില്‍ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് (പിയുസി) നിര്‍ബന്ധമാക്കി ഡല്‍ഹി സര്‍ക്കാര്‍. ഒക്ടോബര്‍ 25 മുതല്‍ നടപ്പാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു. 

വാഹനങ്ങള്‍ മൂലമുള്ള അന്തരീക്ഷ മലിനീകരണം ഡല്‍ഹിയില്‍ രൂക്ഷമാണ്. ശൈത്യകാലത്ത് അന്തരീക്ഷ മലീനികരണം കുറയ്ക്കുക ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ തീരുമാനം. മലീനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ ഒരു സംഘത്തെ നിയോഗിച്ചിട്ടും വലിയൊരു വിഭാഗം ആളുകള്‍ വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ പരിശോധന നടത്താന്‍ തയ്യാറാവുന്നില്ല. ഇത് ഡല്‍ഹിയില്‍ വലിയ തോതില്‍ അന്തരീക്ഷമലിനീകരണത്തിന് കാരണമാകുകയും ചെയ്യുന്നു.

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി സര്‍ക്കാര്‍ പൊതുജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വകീരിച്ചിരുന്നു. എന്നാല്‍ പെട്രോളും ഡീസലും നല്‍കുന്നതിന് മലീനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കുന്നത് ക്രമസമാധാനനിലയെ ബാധിക്കുമെന്നായിരുന്നു പമ്പ് അസോസിയേഷന്റെ നിര്‍ദേശം. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ വിവിധ വകുപ്പുകളുമായി ചര്‍ച്ച നടത്തി ഒരാഴ്ചയ്ക്കകം പരിഹാരം കാണാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന് ശേഷം ഡല്‍ഹി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കും. ഒക്ടോബര്‍ 25 മുതല്‍ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഡ്രൈവര്‍മാര്‍ക്ക് പെട്രോള്‍ പമ്പുകളില്‍ പെട്രോളും ഡീസലും ലഭിക്കില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com