'പെണ്ണായി നടക്കാന്‍ നോക്കുകയാണോ?' വിദ്യാര്‍ഥിയെ അധിക്ഷേപിച്ച് പ്രിന്‍സിപ്പാള്‍; ചൈല്‍ഡ്‌ലൈന്‍ കേസെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st October 2022 08:55 AM  |  

Last Updated: 01st October 2022 08:55 AM  |   A+A-   |  

schools to reopen

ഫയല്‍ ചിത്രം

 

വടകര: പാന്റിന് നീളം ഇല്ലെന്ന് ആരോപിച്ച് വിദ്യാര്‍ഥിയെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അധിക്ഷേപിച്ചതായി പരാതി. വിദ്യാര്‍ഥിയുടെ പരാതിയില്‍ ചൈല്‍ഡ്‌ലൈന്‍ കേസ് എടുത്തു.

വടകരയിലെ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പാളിന് എതിരെയാണ് പരാതി. നീ എന്താ പെണ്ണായി നടക്കാന്‍ നോക്കുകയാണോ? എന്നാലൊട്ട് പെണ്ണ് ആവുകയും ഇല്ല എന്നാണ് പ്രിന്‍സിപ്പാള്‍ പറഞ്ഞതെന്ന് കുട്ടി പറയുന്നു.

അപമാനം കാരണം ക്ലാസില്‍ പോകാന്‍ കഴിയുന്നില്ല. ക്ലാസില്‍ വരാതിരുന്നിട്ടും സ്‌കൂള്‍ അധികൃതര്‍ അന്വേഷിക്കുന്നില്ല. മുടി നീട്ടി വളര്‍ത്തിയതിന്റെ പേരിലും പ്രിന്‍സിപ്പാള്‍ അധിക്ഷേപിച്ചതായി കുട്ടി പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഭവനവായ്പയുടെ ഇഎംഐ ഉയരും; എച്ച്ഡിഎഫ്‌സി വായ്പാനിരക്ക് ഉയര്‍ത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ